ഭ്രമണം സീരിയൽ നായിക വിവാഹിതയായി !! വിവാഹം രണ്ട് വർഷത്തെ പ്രണയത്തിനു ഒടുവിൽഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്വാതി നിത്യാനന്ദ്. ഹരിത എന്ന സ്വാതിയുടെ കഥാപാത്രം ഒരുപാട് കൈയടികൾ നേടി കൊടുത്തിരുന്നു താരത്തിന്. വില്ലത്തി വേഷമായിരുന്നു എങ്കിലും പിന്നിട് സീരിയൽ മുന്നേറിയതോടെ ഹരിതയെ ആളുകൾ ഇഷ്ടപ്പെടാൻ തുടങ്ങി. ചെമ്പട്ട് എന്ന സീരിയയിലൂടെ അഭിനയ രംഗത്തെത്തിയ സ്വാതി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. സ്വാതിയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. വിവാഹ വിശേഷങ്ങൾ താരം അടുത്തിടെ ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ വരൻ. ഭ്രമണം സീരിയലിന്റെ കാമറാമാൻ പ്രതീഷ് ആയിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ലളിതമായ ചടങ്ങുകളോടെ ആണ് വിവാഹം നടന്നത്. വളരെ ചുരുക്കം പേരെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളു. നെയ്യാറ്റിന്‍കരയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടത്തിയത്.


തന്റെ വീട്ടില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും വൈകാതെ തന്നെ അത് മാറുമെന്നുമാണ് പ്രതീക്ഷയെന്നും സ്വാതി പറയുന്നു. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായും ഒരു കോളേജ് ലെക്ച്ചറർ ആകാൻ ആകാനാണ് ആഗ്രഹമെന്നും സ്വാതി പറയുന്നു. വിവാഹശേഷം താന്‍ അഭിനയം വിടാനുദ്ദേശിക്കുന്നില്ലെന്നും ഭർത്താവിന് ഈ പ്രൊഫഷനെ കുറിച്ചു നന്നായി അറിയാമെന്നും സ്വാതി പറയുന്നു.

Comments are closed.