സാന്ത്വനം സീരിയലിലെ സാവിത്രി ആരെന്നു അറിയുമോ, ബാഹുബലിയിൽ പോലും കസറിയ താരംവാനമ്പാടി എന്ന സീരിയൽ അവസാനിച്ചപ്പോൾ ഏഷ്യാനെറ്റിൽ അതെ സമയത്ത് പ്രദർശനം തുടങ്ങിയ പുതിയ സീരിയലാണ് സാന്ത്വനം. രജപുത്ര ക്രിയേഷൻസിന്റെ ബാനറിൽ നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത് ആണ് സീരിയൽ നിർമ്മിക്കുന്നത്. വാനമ്പാടിയും നിർമ്മിച്ചത് ഇവരാണ്. ചിപ്പി സാന്ത്വനത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്. സംപ്രേഷണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ടോപ് റേറ്റിങ് നേടാൻ ഈ സീരിയലിനു കഴിഞ്ഞു.

ഭർത്താവിന്റെ സഹോദരന്മാരെ മക്കളെ പോലെ സ്നേഹിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ഈ സീരിയൽ പറയുന്നത്. സീരിയലിൽ സാവിത്രി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപെടുന്നുണ്ട്. സാന്ത്വനത്തിലെ വില്ലത്തിയാണ് സാവിത്രി. ഇതിനു മുൻപും സീരിയലുകളിൽ ദിവ്യ എത്തിയിട്ടുണ്ട്. മഴവിൽ മനോരമ ചാനലിലെ ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായി എത്തിയത് ദിവ്യ ബിനുവാണ്. യഥാർഥത്തിൽ ഒരു ഡബ്ബിങ് ആർട്ടിസ്റ് ആയിരുന്നു ദിവ്യ. ആത്മസഖി” സീരിയലിലെ നായികയായ അവന്തികയ്ക്ക് ശബ്ദം നൽകിയത് ദിവ്യയായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ വച്ചു അതിലെ നന്ദിത എന്ന കഥാപാത്രം ചെയ്തിരുന്ന നടി പിന്മാറുകയും അഭിനയിക്കാൻ മറ്റാരെയും കിട്ടാതെയും വന്നപ്പോൾ ദിവ്യ യെ ആ വേഷം ചെയ്യാൻ അണിയറക്കാർ വിളിക്കുകയായിരുന്നു.

ഭർത്താവിന്റെ സഹോദരന്മാരെ മക്കളെ പോലെ സ്നേഹിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ഈ സീരിയൽ പറയുന്നത്. സീരിയലിൽ സാവിത്രി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപെടുന്നുണ്ട്. സാന്ത്വനത്തിലെ വില്ലത്തിയാണ് സാവിത്രി. ഇതിനു മുൻപും സീരിയലുകളിൽ ദിവ്യ എത്തിയിട്ടുണ്ട്. മഴവിൽ മനോരമ ചാനലിലെ ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായി കുറച്ചു നാളുകൾ എത്തിയത് ദിവ്യ ബിനുവാണ്. യഥാർഥത്തിൽ ഒരു ഡബ്ബിങ് ആർട്ടിസ്റ് ആയിരുന്നു ദിവ്യ. ആത്മസഖി” സീരിയലിലെ നായികയായ അവന്തികയ്ക്ക് ശബ്ദം നൽകിയത് ദിവ്യയായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ അവന്തിക പിന്മാറുകയും അഭിനയിക്കാൻ മറ്റാരെയും കിട്ടാതെയും വന്നതു കൊണ്ടും ക്ലൈമാക്സിലേക്ക് സീരിയൽ അടുക്കുന്നത് കൊണ്ടും ദിവ്യ യെ ആ വേഷം ചെയ്യാൻ അണിയറക്കാർ ക്ഷണിക്കുകയായിരുന്നു.

എന്നാൽ ദിവ്യക്ക് വളരെയധികം വിമർശനങ്ങൾ ആണ് ആ വേഷം ചെയ്തത് കൊണ്ട് ലഭിച്ചത്. തന്റെ മകൻ പോലും ആ വേഷം ചെയ്തത് എന്തിനു എന്ന് തന്നോട് ചോദിച്ചതായി ദിവ്യ പറയുന്നു. സിനിമകളിലും ദിവ്യ വേഷമിട്ടിട്ടുണ്ട്. ഒരുപക്ഷെ ദിവ്യയുടെ ശബ്ദത്തിനെയാകും നമ്മുക്ക് കൂടുതൽ പരിചയം. ബാഹുബലി മൊഴിമാറ്റി മലയാളത്തിൽ എത്തിയപ്പോൾ രമ്യ കൃഷ്ണന്റെ ശിവകാമിക്ക് ശബ്ദം കൊടുത്തത് ദിവ്യയാണ്

Comments are closed.