ബിഗ് ബോസിന് മുൻപ് മൂത്ത മകൻ വിളിച്ചില്ല, ഇന്നാണോ പ്രോഗ്രാം എന്ന് മെസ്സേജ് മാത്രം അയച്ചു, ആൾ ദി ബെസ്റ്റ് പോലും പറഞ്ഞില്ല

0
28

കേരള ചാനൽ ചരിത്രത്തിലേ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്സ്. ബിഗ് ബോസ്സിന്റെ മൂന്നാം സീസൺ സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്. പതിനാലു പേരാണ് ഇക്കുറി ബിഗ് ബോസ്സ് ഹൗസിനുള്ളിൽ ഉള്ളത്. ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയും ബിഗ് ബോസ് ഹൗസിന്റെ ഭാഗമാണ്. ദേശിയ അവാർഡ് ജേതാവായ ഭാഗ്യലക്ഷ്മി ഒരു സാമൂഹിക പ്രവർത്തക കൂടെയാണ്

ബിഗ് ബോസ് ഹൗസിൽ ഭാഗ്യലക്ഷ്മി മൂത്ത മകനെ കുറിച്ചു പറഞ്ഞ കാര്യങ്ങളുടെ വീഡിയോ ഇപ്പോൾ വൈറലാണ്. ബിഗ് ബോസ് പ്രോഗ്രാമിൽ താൻ ജോയിൻ ചെയ്യുന്നതിന് മുൻപ് ഒരു ആൾ ദി ബെസ്റ്റ് പോലും മൂത്ത മകൻ തനിക്ക് നൽകിയില്ല എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. താന്‍ ബിഗ് ബോസിലേക്ക് വരുമ്പോള്‍ മൂത്തയാള്‍ വീട്ടിലില്ലായിരുന്നു എന്നും മൂത്തയാളോട് ബിഗ് ബോസ്സിൽ പങ്കെടുക്കാൻ പോകുകയാണെന്നു പറഞ്ഞുമില്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇളയ മകനാണ് എയർപോർട്ടിൽ കൊണ്ടാക്കിയത്

താൻ ചെന്നൈയിൽ എത്തി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ആണ് മൂത്ത മകൻ നാട്ടിൽ എത്തിയത്. അമ്മയെ വീട്ടിൽ കാണാൻ ഇല്ലല്ലോ എന്ന് പറഞ്ഞു തന്നെ മകൻ വിളിച്ചില്ലെന്നും താന്‍ അങ്ങോട്ട് വിളിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ താന്‍ ഒരു മെസേജ് അയച്ചു, ഞാൻ നിന്റെ അമ്മയാണ് എന്നായിരുന്നു മെസ്സേജ്. മറുപടി ഒന്നും അയച്ചില്ല, വിളിക്കാം എന്ന് മാത്രം പറഞ്ഞു. പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ് വിളിക്കുന്നത്. അപ്പോഴും പ്രോഗ്രാമിന്റെ കാര്യമൊന്നും സംസാരിച്ചില്ല. മറ്റു കാര്യങ്ങളാണ് സംസാരിച്ചത്. ഷോയിലേക്ക് പോകുന്ന ദിവസം ഇളയ മകനും ഭാര്യയും വിളിച്ചു മൂത്തമകൻ വിളിച്ചില്ല. ഒടുവിൽ മകൻ മെസ്സേജ് അയച്ചെന്നും “ഇന്നാണോ നിങ്ങളുടെ പരിപാടി ” എന്നായിരുന്നു അത്. താൻ അതേ എന്ന് പറഞ്ഞെന്നും എന്നാൽ ഒരു ആൾ ദി ബെസ്റ്റ് പോലും മകനിൽ നിന്നും ലഭിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു