BCCI ചുമ്മത്തിയിരുന്ന ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിൻവലിച്ചു..



ശ്രീശാന്തിന് മേൽ bcci ചുമത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രിം കോടതി പിൻവലിച്ചു. ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീകോടതി വിധിയില്‍ തന്റെ സന്തോഷം രേഖപ്പെടുത്തി ശ്രീശാന്ത് മാധ്യമങ്ങളെ കണ്ടു. Bcci യോട് ശിക്ഷ പുനപരിശോധിക്കണം എന്നു ആവശ്യപ്പെട്ട സുപ്രിം കോടതി പുതിയ റിപ്പോർട്ട് നല്കാൻ മൂന്ന് മാസത്തെ സമയം bcci ക്ക് നൽകി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

“36 വയസായി. ഇനി നാല് വര്‍ഷം കൂടിയേ ഉള്ളൂ.. ക്രിക്കറ്റിലേക്ക് തിരിച്ചു വരും. മൂന്ന് മാസത്തിനുള്ളിൽ പരിശീലനം തുടങ്ങാനാകുമെന്നു വിശ്വസിക്കുന്നു. “ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെ. വിദേശ ലീഗുകളിൽ കളിയ്ക്കാൻ ഒരുപാട് അവസരങ്ങൾ വരുന്നുണ്ട് എന്നും എന്നാൽ വിലക്ക് കാരണം കളിക്കാൻ പറ്റുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആണ് ശ്രീശാന്ത് കഴിഞ്ഞ വര്ഷം സുപ്രിം കോടതിയെ സമീപിച്ചത്. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു.

പത്തു ലക്ഷം രൂപ ശ്രീശാന്ത് കൈപറ്റി എന്നും ഇയാൾ മൊഴി നൽകി. 2013 മുതൽ ശ്രീശാന്ത് സസ്‌പെൻഷനിൽ ആണ്. ആദ്യം പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി എങ്കിലും അത് തന്നെ കൊണ്ട് പോലീസ് ബലമായി പറയിപ്പിച്ചതാണെന്നു ശ്രീശാന്ത് പറയുന്നു.

Comments are closed.