കിടിലൻ ഫോട്ടോഷൂട്ടുമായി രജനി ചാണ്ടിഒരു മുത്തശ്ശി ഗഥ എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് രജനി ചാണ്ടി. പ്രേമം എന്ന സിനിമയിൽ നായകന്റെ അമ്മയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയാണ് രജനി ചാണ്ടിയുടെ തുടക്കം. പിന്നീട് രജനി ചാണ്ടി റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിന്റെ രണ്ടാം ഭാഗത്തിലും രജനി ചാണ്ടി എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം രജനിയുടെ ഒരു ഫോട്ടോഷൂട്ടാണ്

രജനിയുടെ വളരെ സ്റ്റൈലിഷ് ആയ ഫോട്ടോഷൂട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. പ്രായത്തെ തോല്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ആതിര ജോയ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹസൻഹാസ് ആണ് സ്റ്റൈലിങ്ങ്. എസ്എച്ച് ഡിസൈനർ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം. കിരൺ ബ്ലാക്ക് ആണ് മെയ്ക്കപ്പ്.

‘ഗാന്ധിനഗറിൽ ഉണ്ണിയാർച്ച’, ‘ദ ഗ്യാംബ്ലർ’ എന്നീ ചിത്രങ്ങളിലും രജനി ചാണ്ടി പ്രത്യക്ഷപ്പെട്ടിരുന്നു.സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും വളരെയധികം എനെർജിറ്റിക് ആയ ഒരാളാണ് രജനി ചാണ്ടി

Comments are closed.