ബറോസ് സംവിധായകനു മുന്നിൽ പ്രിത്വി

0
649

മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ തുടങ്ങിയിരുന്നു.നാൽപതു വർഷം നീണ്ട അഭിനയ ജീവിതത്തിനു ഒടുവിൽ സംവിധായകന്റെ കുപ്പായത്തിലേക്ക് എത്തിയ മോഹൻലാലിൻറെ കന്നി സംരഭം ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്. പൂർണമായും 3 ഡീ യിലാണ് ചിത്രം ഒരുങ്ങുന്നത്. സന്തോഷ്‌ ശിവനാണ് ചായാഗ്രാഹകൻ.

ചിത്രത്തിൽ പ്രിത്വിരാജ് സുകുമാരനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നൊരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.പ്രിത്വിരാജ് ആണ് ഈ ചിത്രം പങ്കു വച്ചത്.പൃഥ്വിയുടെ രംഗം വിശദീകരിച്ചുകൊടുക്കുന്ന സംവിധായകൻ മോഹൻലാലിനെയും തിരക്കഥാകൃത്ത് ജിജോ പുന്നൂസിനെയും ചിത്രത്തിൽ കാണാം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം വലിയ ക്യാൻവാസിൽ ആണ് ഒരുക്കുന്നത്. vfx നു ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ അണിയറയിൽ ഇന്ത്യൻ സിനിമയിലെ പ്രഗത്ഭമാർ അണിനിരക്കുന്നു. ഒരു പീരിയഡ് സിനിമയാണ് ബറോസ്. മൈ ഡിയർ കുട്ടിചാത്തൻ എന്ന 3 ഡി ചിത്രം ഒരുക്കിയ ആളാണ് തിരക്കഥാകൃത്ത് ജിജോ പുന്നൂസ്.