ഇവിടം കൊണ്ടിത് നിർത്തിക്കോ..ഞാനും മനുഷ്യനാണ്, പൊട്ടി തെറിച്ചു ബാല..സോഷ്യൽ മീഡിയ ലൈവിൽ പൊട്ടിത്തെറിച്ചു നടൻ ബാല. താൻ വിവാഹം കഴിക്കാൻ പോകുന്നു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെയാണ് ബാല പ്രതികരിച്ചത്. നാട്ടിൽ തന്റെ അച്ഛൻ തീരെ സുഖമില്ലാതെ ഇരിക്കുന്ന അവസ്ഥയിലാണ് ഉള്ളതെന്നും താനും ഒരു മനുഷ്യനാണ് എന്നും തന്നെ ബുദ്ധിമുട്ടിക്കുന്ന പരിപാടി ഇവിടം കൊണ്ട് നിർത്തിക്കോളൂ എന്ന താക്കീതും ബാല നൽകി. ബാല സോഷ്യൽ മീഡിയയിൽ എത്തി പറഞ്ഞ വാക്കുകൾ ഇങ്ങനെ.

ഞാൻ പൊതുവെ ചീപ് ആയ ഗോസിപ്പുകളോട് പ്രതികരിക്കാത്ത ഒരാളാണ്. എന്റെ ചുറ്റുമുള്ളവർക്കും അതറിയാം. ഞാൻ വലിയൊരു വിഷമാവസ്ഥയിലുടെ ആണ് ഞാനിപ്പോൾ കടന്നു പോകുന്നത്. എന്റെ അച്ഛനു തീരെ സുഖമില്ലാതെയിരിക്കുകയാണ്. ചെന്നൈയിലാണ് അവർ, അവിടെ മുഴുവൻ ലോക്ക് ഡൗണിലാണ്. എനിക്ക് അവിടേക്ക് പോകണം എന്നുണ്ട്, എന്നാൽ എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഞാൻ അവിടെ ചെല്ലുന്നത് റിസ്ക് ആയതു കൊണ്ട് പോകരുത് എന്നാണ് പറഞ്ഞത്. ഇന്നലെ വൈകുന്നേരം മുതൽ ഒരു ന്യൂസ്‌ വരുന്നുണ്ട്. ഞാൻ കല്യാണം കഴിച്ചു എന്നൊക്കെ പറഞ്ഞു. അത് സത്യമാണോ എന്ന് ചോദിക്കാൻ എന്നെ ഒരുപാട് പേർ വിളിച്ചു. എന്നോടുള്ള സ്നേഹം കൊണ്ട് സമയം പോലും നോക്കാതെ ആണു അത് സത്യമാണോ എന്നറിയാൻ വിളിച്ചു കൊണ്ടിരുന്നത്. അതൊരു വ്യാജ വാർത്തയാണ്. പലരുടെയും ഫോൺ കാളുകൾക്ക് രാത്രി വൈകിയും മറുപടി പറഞ്ഞു എപ്പോഴോ ഞാൻ അറിയാതെ ഉറങ്ങി പോയി. അച്ഛന് തീരെ വയ്യ എന്ന വാർത്ത പറയാനായി അമ്മ എന്നെ വിളിച്ചപ്പോൾ ഉറങ്ങിപോയതു കൊണ്ട് എനിക്ക് ഫോൺ എടുക്കാൻ കഴിഞ്ഞില്ല. അവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. അവരുടെ വിഷമം മകനോട് പറയാൻ അല്ലെ അവർ വിളിക്കുന്നത്.

ആ വാർത്ത കൊടുത്തവർ ഇതൊരു അവസാന വാണിംഗ് ആയി എടുക്കുക. കാശ് ഒക്കെ ഉണ്ടാക്കാൻ കഴിയും പക്ഷെ അതിനൊരു മര്യാദ ഉണ്ട്. പിന്നെ ഈ വാർത്ത കണ്ടു വിളിച്ചവരോട് പറയാൻ ഉള്ളത്. നിങ്ങളെ അവർ മണ്ടൻമാർ ആക്കുകയാണ്. അവരുടെ പബ്ലിസിറ്റിക്കും പണത്തിനും വേണ്ടിയാണു അവർ അത് ചെയ്യുന്നത്. ബാല എല്ലാം സഹിക്കുന്ന ആളാണ് എന്നൊരു തോന്നൽ അവർക്കുണ്ട്, അതുകൊണ്ട് ആണ് വീണ്ടുമൊരു വാർത്ത അവർ എനിക്ക് എതിരെ കൊടുത്തത്. നിർത്തിക്കോളൂ. ഇവിടം കൊണ്ട് നിർത്തുന്നതാണ് അവർക്ക് നല്ലത്.. ബാല പറയുന്നു

Comments are closed.