അവർ എന്നെ തല്ലാൻ വീട്ടിൽ ആളെവിട്ടു !! വെളിപ്പെടുത്തലുമായി ബാല

0
634

ജന്മം കൊണ്ട് ഒരു തമിഴൻ ആണെങ്കിലും ബാല എന്ന നടന്റെ കർമ്മ മേഖല മലയാള സിനിമയാണ്. തമിഴിൽ അരങ്ങേറ്റം കുറിച്ച ബാല മലയാള സിനിമയൽ എത്തുന്നത്. കളഭം എന്ന സിനിമയിലൂടെ ആണ് ബാല മലയാള സിനിമയിൽ എത്തുന്നത്. തൊട്ടടുത്ത വർഷം ബിഗ് ബി എന്ന ചിത്രത്തിലെ മുരുകൻ എന്ന കഥാപാത്രം ബാലക്ക് പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് നിരവധി സിനിമകളിൽ പ്രധാന വേഷത്തിൽ ബാല എത്തി. ഒരു സിനിമ സംവിധാനവും ചെയ്തിട്ടുണ്ട് ബാല

ഗായിക അമൃത സുരേഷുമായി ഉള്ളത് വിവാഹമോചനത്തോടെ ഒരുപാട് വിവാദങ്ങളിലേക്ക് ബാലയുടെ പേരും വലിച്ചിഴക്കപ്പെട്ടു. ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയി ബാല എത്തിയപ്പോഴാണ് മത്സരാർത്ഥിയായിരുന്ന അമൃതയെ പരിചയപ്പെടുന്നത്. പ്രണയ വിവാഹമായിരുന്നു അവരുടേത്. അവന്തിക എന്നൊരു മകളുണ്ട് ഇവർക്ക്. ഇപ്പോൾ അമൃതാക്കാണ് കുഞ്ഞിന്റെ സംരക്ഷണാവകാശം. അടുത്തിടെ ബാല കേരളകൗമദിക്ക് നൽകിയ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുകയാണ്

തന്നെ ഒരുപാട് പേർ ഉപദ്രവിച്ചിട്ടുണ്ടെന്നും. നിയമത്തിന്റെ പേരിൽ തന്റെ വീട്ടിൽ വരെ തല്ലാൻ പലരും ആളെ വിട്ടു എന്നുമാണ് ബാല പറയുന്നത്. ഒരു നടൻ എന്ന നിലയിലും തന്റെ വളർച്ച തളർത്താൻ ഒരുപാട് പേർ ശ്രമിച്ചെന്നും ബാല പറയുന്നു. എന്നാൽ താൻ അങ്ങനെ തൊറ്റ് കൊടുക്കുന്ന ഒരാളല്ലെന്നു ബാല പറയുന്നു. എല്ലാവരോടും ക്ഷമിക്കാനാണ് തന്റെ അമ്മ തന്നെ പഠിപ്പിച്ചതെന്നും ബാല പറയുന്നു