ബാലയും അമൃത സുരേഷും വിവാഹമോചിതരായി

0
20

സിനിമ താരം ബാലയും ഗായിക അമൃത സുരേഷും ഔദ്യോഗികമായി വിവാഹ മോചിതരായി. ഏറെക്കാലമായി വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു ഇരുവരും. എറണാകുളം കുടുംബ കോടതിയിൽ വച്ചാണ് വിവാഹ മോചനത്തിന്റെ നിയമ നടപടികൾ പൂർത്തിയായത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് ഇരുവരും കുടുംബ കോടതിയിൽ ഹാജരായി ഔദ്യോഗിക രേഖകളിൽ ഒപ്പ് വച്ചു ബന്ധം അവസാനിപ്പിച്ചത്. ബാലക്കും അമൃതക്കും അവന്തിക എന്നൊരു ഒരു മകളുണ്ട്. അമൃതക്കൊപ്പം മകളെ വിടാനും തീരുമാനമായി.

ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിലൂടെ ആണ് അമൃത സുരേഷ് കലാ ജീവിതത്തിനു തുടക്കമിട്ടത്. ഈ പ്രോഗ്രാമിൽ ഗസ്റ്റ് ആയി ബാല എത്തിയപ്പോഴാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. പിന്നിട് ഇവർ പ്രണയത്തിലാവുകയും ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തു. 2010 ൽ ആയിരുന്നു ഇവരുടെ വിവാഹം. 2012 ൽ ആണ് മകൾ അവന്തിക ജനിക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷം 2016 ലാണ് ഇരുവരും വേർപിരിഞ്ഞു താമസിക്കുന്നത്. ഒടുവിൽ അത് പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിലേക്ക് എത്തിച്ചേർന്നു.

സംഗീതത്തിന്റെയും ഫാഷൻറെയും ലോകത്ത് സജീവമാണ് അമൃത. അമൃതം ഗമയ എന്ന തന്റെ ബാൻഡിന്റെ പ്രവർത്തനങ്ങളുമായി കലാ ലോകത്ത് സജീവമാകുകയാണ് അമൃത. ഒപ്പം ഒരു യൂട്യൂബ് വ്ലോഗർ കൂടെയാണ് അമൃത. എജി വ്‌ളോഗ്‌സ് എന്നാണ് അമൃതയുടെ വ്‌ളോഗിംഗ് ചാനലിന്റെ പേര്.