നിനെക്കെനെ കാണാൻ പറ്റില്ല പക്ഷെ ഞാൻ നിന്നെ കാണും, വികാരനിർഭരനായി ബാല

0
98

മകൾ അവന്തികയുടെ ജന്മദിനത്തിൽ ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി നടൻ ബാല.ഗായിക അഭിരാമിയുടെയും ബാലയുടെയും മകളായ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമൃതയോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. 2010 ൽ വിവാഹിതരായ ബാലയും അമൃതയും 2015 മുതൽ വേര്പിരിഞ്ഞാണ് താമസിക്കുന്നത്. 2019 ലാണ് ബാലയും അമൃതയും ഔദ്യോഗികമായി ഡിവോഴ്സ് നേടുന്നത്. കോടതി മകളെ അമൃതയോടൊപ്പം വിടുകയായിരുന്നു.

പ്രണയ വിവാഹമായിരുന്നു ബാലയും അമൃതയും തമ്മിൽ. ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിൽ മത്സരാർത്ഥി ആയിരുന്നു അമൃത, അതെ പ്രോഗ്രാമിൽ ജഡ്ജ് ആയി എത്തിയപ്പോഴാണ് ബാലയെ അമൃത പരിചയപ്പെടുന്നത്. മകളുടെ ജന്മദിനത്തിൽ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ കൂട്ടിച്ചേർത്ത വിഡിയോയാണ് ബാല പോസ്റ്റ്‌ ചെയ്തത്. അതിനു അവസാനം വികാരനിർഭരനായി ബാല സംസാരിക്കുന്നുമുണ്ട്. ബാലയുടെ വാക്കുകൾ ഇങ്ങനെ.

സെപ്റ്റംബര്‍ 21, വര്‍ഷങ്ങള്‍ക്ക് മുമ്പ് പേടി വന്നാല്‍ എന്തു പറയണം എന്ന് ചോദിച്ചു ഡാഡി ഉണ്ട്, പാപ്പു ഹാപ്പി ബര്‍ത്ത് ഡേ ടു യു. ഞാന്‍ എന്റെ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. ജീവിതത്തില്‍ എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. എന്നാല്‍ ഞാന്‍ നിന്നെ കണ്ടിരിക്കും.