നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചതാണ്, പാർവതി ഓമനക്കുട്ടൻ

0
24

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിൽ എത്തിയ ഒരാളാണ് പാർവതി ഓമനക്കുട്ടൻ. ശരീര സൗന്ദര്യ മത്സരങ്ങളിലൂടെ ആണ് പാർവതി പ്രശസ്തി നേടിയത്. 2008 ൽ മിസ്സ്‌ ഇൻഡ്യ കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനത്തു എത്തുകയും അതെ വർഷം മിസ്സ്‌ വേൾഡ് മത്സരത്തിൽ റണ്ണർ അപ് ആകുകയും ചെയ്തു പാർവതി. അത് കൂടാതെ നിരവധി ശരീര സൗന്ദര്യ മത്സരങ്ങളിലെ പുരസ്‌കാര ജേതാവായിരുന്നു പാർവതി ഓമനക്കുട്ടൻ. പാർവതിയുടെ വേരുകൾ കേരളത്തിലാണ്. ചങ്ങനാശ്ശേരിയാണ് പാർവതിയുടെ നാട്.

എന്നാൽ വലിയ പ്രതീക്ഷകൾ ജനിപ്പിച്ച പാർവതിയുടെ അഭിനയ ജീവിതം എങ്ങും എത്താതെ പോകുകയായിരുന്നു. പല മികച്ച ഓഫറുകൾ ലഭിച്ചിട്ടും ഹിന്ദിയിലും തമിഴിലും രണ്ട് ചിത്രങ്ങള്‍ വീതം മാത്രമാണ് പാര്‍വതി അഭിനയിച്ചത്. യുണൈറ്റഡ് സിക്സ് എന്ന ബോളിവുഡ് സിനിമയിലൂടെ ആണ് പാർവതി അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും പാർവതി അഭിനയിച്ചിരുന്നു. നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്ത കെ ക്യു എന്ന സിനിമയിലാണ് പാർവതി അഭിനയിച്ചത്. എന്നാൽ തന്നെ ചതിച്ചാണ് സംവിധായകൻ ബൈജു എഴുപുന്ന ആ സിനിമയിൽ അഭിനയിപ്പിച്ചത് എന്ന് തുറന്നു പറഞ്ഞു പാർവതി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് തന്നെ അണിയറക്കാർ വിശ്വസിപ്പിച്ചിരുന്നു എന്നും, അതുകൊണ്ടാണ് കരാർ ഒപ്പിട്ടത് എന്നും പാർവതി പറയുന്നു. എന്നാല്‍ പിന്നീട് ഷീട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് താൻ അറിയുന്നതെന്ന് പാർവതി വെളിപ്പെടുത്തി. താൻ കാരണം ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങരുതെന്ന് താൻ ആഗ്രഹിച്ചിരുന്നു എന്ന് പാർവതി പറയുന്നു