ബാബുരാജുമായി ആക്ഷൻ രം​ഗം!! നടൻ വിശാലിന് പരുക്ക്!! വീഡിയോ

0
2209

തമിഴ് നടൻ വിശാൽ അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് മലയാള സിനിമ താരമായ ബാബുരാജാണ്. ജോജി എന്ന ചിത്രത്തിലെ പ്രകടനം കണ്ടാണ് വിശാൽ ഈ സിനിമയിലേക്ക് ബാബുരാജിനെ ക്ഷണിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ..

എന്നാൽ ഷൂട്ടിംനിടെ വിശാലിനു അപകടം സംഭവിച്ചിരിക്കുകയാണ് ഇപ്പോൾ.ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ് ഷൂട്ടിലാണ് അപകടം പറ്റിയത്. വിശാലിന്റെ തോൾ ചെന്ന് ഭിത്തിയിൽ ഇടിക്കുകയായിരുന്നു.ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർ നിർദേശിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.