ദുല്‍ഖറിന്റെ യമണ്ടന്‍ പ്രണയ കഥയ്ക്ക് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മൈ നെയിം ഈസ് അഴകന്’. ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ബിനു തൃക്കാക്കരയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ട്രൂത്ത് ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
ദിവസങ്ങൾക്കു മുന്നേ പുറത്തുവന്ന സിനിമയുടെ ടീസറിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. പതിനഞ്ചു ലക്ഷം കാഴ്ചക്കാരാണ് ചിത്രത്തിന്റെ ടീസറിനു ലഭിച്ചത്. ഇപ്പോളിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത് വന്നിട്ടുണ്ട്.പ്രേമിക്കാൻ പോണ്ട്രാ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്