അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷനും വീടുകളും സെറ്റ് !!മോഹൻദാസിന്റെ കരവിരുത് കാണാം !!

0
5779

തീയേറ്ററുകളിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് അയ്യപ്പനും കോശിയും എന്ന ചിത്രം. ബിജു മേനോനും പ്രിത്വിരാജും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം അട്ടപ്പാടിയുടെ ഭൂമികയിൽ നിന്നുമാണ് കഥ. പറയുന്നത്. അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയ അയ്യപ്പൻ നായർക്കും മുൻ പട്ടാളക്കാരൻ കോശി കുര്യനും ഇടയിലുള്ള സംഘർഷങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പോലീസ് സ്റ്റേഷനും ഒരു പ്രധാന ഭാഗമായി വരുന്നുണ്ട്.

ചിത്രത്തിൽ കാണിച്ചിരിക്കുന്ന അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനും മറ്റു കെട്ടിടങ്ങളുമെല്ലാം സെറ്റ് ആണ്. കലാസംവിധായകൻ മോഹൻദാസ് ആണ് ഇതിനു പിന്നിൽ. അയ്യപ്പൻ നായരുടെ വീട്, സാബുമോൻ അവതരിപ്പിക്കുന്ന കുട്ടമണി എന്ന കഥാപാത്രത്തിന്റെ പുറമ്പോക്കിലെ വീട് എന്നിവയെല്ലാം മോഹൻദാസും സംഘവും സെറ്റ് ഇട്ടതാണ്. സ്വാഭാവികമായ രീതിയിൽ സെറ്റ് എന്ന് തോന്നിക്കാത്ത തരത്തിൽ പണിതെടുത്ത ഈ കെട്ടിടങ്ങൾക്ക് പിന്നിൽ നൂറു കണക്കിന് ആളുകളുടെ അധ്വാനമുണ്ട്.

ലൂസിഫർ, ഡ്രാമ, മാമാങ്കം, ആയാളും ഞാനും തമ്മിൽ, ടിയാൻ എന്നി ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കലാസംവിധായകനാണ് മോഹൻദാസ്. മോഹൻദാസ് അയ്യപ്പനും കോശിക്കും വേണ്ടി കെട്ടിപ്പൊക്കിയ കെട്ടിടങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രങ്ങൾ കാണാം.