അയ്യപ്പനും കോശിയിലെ ആരും ശ്രദ്ധിക്കാത്ത ഡീറ്റൈലിംഗ് !! സച്ചി ബ്രില്യൻസ്..അടുത്തിടെ തീയേറ്ററുകളിൽ വമ്പൻ വിജയം നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും. ബിജു മേനോനും പ്രിത്വിരാജും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇപ്പോൾ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റഫോമിലും എത്തിയിട്ടുണ്ട്. ഡിജിറ്റൽ സ്ട്രീമിംഗിൽ എത്തിയതോടെ കൂടുതൽ പേരിലേക്ക് സിനിമ എത്തിയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അയ്യപ്പനും കോശിയിലെ ഡീറ്റൈലിങ്ങിന്റെ ഒരു വീഡിയോ വൈറലാകുകയാണ്

റീലോഡ് മീഡിയ എന്ന ഒരു കൂട്ടം യുവാക്കളുടെ ടീം യുട്യൂബിൽ അപ്‌ലോഡ് ചെയ്ത അയ്യപ്പനും കോശിയിലെ ഹിഡ്ഡൻ ബ്രില്യൻസുകളുടെ വീഡിയോ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിന് അടുപ്പിച്ചു ആളുകൾ കണ്ടിരുന്നു. സച്ചി എന്ന സംവിധായകന്റെ മികവിനും ഡീടൈലിങ്ങിനും കൈയടി നൽകുകയാണ് ഈ വീഡിയോ കണ്ട്. അയ്യപ്പനും കോശിയും സച്ചിയുടെ രണ്ടാമത്തെ സംവിധാനം സംരംഭമാണ്. ആദ്യമായി സച്ചി സംവിധാനം ചെയ്തത് ഇതേ ടീം ഒന്നിച്ച അനാർക്കലി ആണ്. വീഡിയോ കാണാം

Comments are closed.