ആന്റി എന്ന അശ്ലീല പരാമർശം ! തല അജിത് ഇതെല്ലാം കണ്ടു എത്രകാലം മിണ്ടാതിരിക്കുമെന്നു കസ്തൂരിനടി, സാമൂഹിക പ്രവർത്തക, നിരൂപക എന്നിങ്ങനെ പല രീതിയിലും പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് കസ്തൂരി. തമിഴ് ചിത്രങ്ങളിലെ നായികാ വേഷങ്ങളിൽ ഒരു കാലത്തു നിറഞ്ഞു നിന്ന കസ്തൂരി ഇന്ന് ബോൾഡ് റോളുകൾ ഏറ്റെടുത്തു ചെയുന്ന തമിഴിലെ അപൂർവം നടിമാരിൽ ഒരാളാണ്. അതുകൊണ്ട് തന്നെ നടി ചെന്ന് വീഴുന്ന വിവാദങ്ങളും ഏറെയാണ്. അടുത്ത കാലങ്ങളായി അജിത് ഫാൻസ്‌ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശം നടത്തി വരുകയാണ് എന്നു ആരോപിക്കുകയാണ് കസ്തൂരി. അജിത് ഫാൻസ്‌ പങ്ക്‌ വച്ച അശ്ലീല ട്രോളുകളുടെ ചിത്രങ്ങളും കസ്തൂരി പങ്കു വച്ചിട്ടുണ്ട്.

ആന്റി എന്ന അശ്ലീല പരാമർശം ആണ് അജിത് ഫാൻസ്‌ പങ്കു വയ്ക്കുന്നത് എന്നും ഇതെല്ലാം കണ്ടു അജിത് എത്രകാലം മിണ്ടാതിരിക്കും എന്നുമാണ് കസ്തൂരി ചോദിക്കുന്നത്. നടിമാർക്ക് എതിരെയുള്ള ട്രോളുകൾ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്റെർ പോലുള്ള മാധ്യമങ്ങളെയും കസ്തൂരി നിശിതമായി വിമർശിക്കുന്നുണ്ട്.

Comments are closed.