തടി കൂടിയോ എന്ന് ചോദ്യം !! കിടിലൻ മറുപടി നൽകി അശ്വതി !!

0
18

സോഷ്യൽ മീഡിയ ലോകത്ത് ആരും സുരക്ഷതരല്ല. വലിയ രീതിയിലുള്ള ബുള്ളിയിങ്ങിനു വേദിയാകുന്ന ഒരിടമാണ് സോഷ്യൽ മീഡിയ. സ്ത്രീകൾ, പ്രത്യേകിച്ച് സെലിബ്രിറ്റികൾ ആണ് ഇതിനു കൂടുതലും ഇരയാകുന്നത്. സദാചാര കമ്മിറ്റുകാരുടെ, പിന്നെ ബോഡി ഷൈമിങ്ങിന്റെ ഒക്കെ ഇരയാകാറുണ്ട് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പലപോഴും. വളരെ കുറച്ചു പേർ മാത്രമാണ് ഇതിനു എതിരെ പ്രതികരിക്കാറുള്ളു. പ്രതികരിക്കുന്നവർക്കും കിടിലൻ മറുപടി നല്കുന്നവർക്കുമൊപ്പം ഭൂരിഭാഗം ആരാധകരും നിലകൊള്ളുകയും ചെയ്യും.

നടിയും അവതാരികയുമായ അശ്വതി ശ്രീകാന്തിനും ഇത്തരത്തിൽ ഒരു കമന്റ്‌ ഫേസ് ചെയ്യേണ്ടി വന്നു സോഷ്യൽ മീഡിയയിൽ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഒരാളാണ് അശ്വതി. കമന്റ്‌ ചെയ്യുന്ന ആരാധകർക്ക് സമയം കണ്ടെത്തി റിപ്ലൈ ചെയ്യാൻ അശ്വതി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അശ്വതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തൊരു ഫോട്ടോക്ക് താഴെ ഒരാൾ കമന്റ്‌ ചെയ്തത് ” തടി അല്പം കൂടിയോ എന്നാണ് “. ഉടനെ വായടപ്പിക്കുന്ന മറുപടിയുമായി അശ്വതിയും കമന്റ്‌ ബോക്സിൽ എത്തി.

“നിങ്ങൾ അല്ലല്ലോ എനിക്ക് റേഷൻ വാങ്ങി തരുന്നത്, അത് കൊണ്ട് വിഷമിക്കണ്ട എന്നാണ് അശ്വതി പറഞ്ഞത് ” അശ്വതിയുടെ കിടിലൻ മറുപടിക്ക് സപ്പോർട്ട് നൽകി ആരാധകർ പിന്നാലെ എത്തി. അശ്വതി മകൾ പദ്മക്കും കൂട്ടുകാരിയുടെ മകൾ പ്രാര്ഥനക്കുമൊപ്പം നിൽക്കുന്ന ഫോട്ടോയാണ് ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്തത്. “രണ്ടു ചുന്നറരി പെണ്ണുങ്ങളെയും കൊണ്ട് ഫ്രോസൺ 2 കാണാൻ പോകുകയാണ് ” എന്ന ക്യാപ്ഷനോടെ ആണ് ഫോട്ടോ പോസ്റ്റ്‌ ചെയ്തത്.