105 കിലോയിൽ നിന്നു 78 കിലോയിലേക്ക് സീരിയൽ താരം അശ്വതി, വീണ നായരേ ചലഞ്ച് ചെയ്തു നടികുങ്കുമപ്പൂവ്, കാണാക്കുയിൽ അൽഫോൻസാമ്മ, മനസ്സറിയാതെ തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അശ്വതി. തന്റേതായ അഭിനയ ശൈലിയിലുടെ പ്രേക്ഷകരെ ആകർഷിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. വിവാഹിതയായ അശ്വതി സീരിയലിൽ സജീവമായിരുന്നു എങ്കിലും അടുത്തിടെ സീരിയലിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു.താരം ഒരു വലിയ ട്രാൻസ്ഫോർമേഷന് വിധേയയായിരുന്നു ഈ ഇടവേള സമയത്ത്. കഠിനമായ ഡയറ്റിലൂടെ വർക്ക്‌ ഔട്ടിലൂടെയും താരം ശരീര ഭാരം ഈ കാലയളവിൽ കുറച്ചു.

കുടുംബത്തോടൊപ്പം ദുബായിൽ ആണ് താരം.കല്യാണം കഴിഞ്ഞാണ് കുങ്കുമപ്പൂ ചെയ്തത്. അതിനിടെ മോൾ ജനിച്ചു. പിന്നിടും സീരിയലുകളിൽ സജീവമായി എങ്കിലും കുറച്ചു വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ മകളും എത്തി. അത് കഴിഞ്ഞാണ് ദുബായിയിലേക്ക് എത്തിയത്. ദുബായിൽ ഐ ടി ഫീൽഡിൽ വർക്ക്‌ ചെയ്യുന്ന ജെറിൻ ആണ് അശ്വതിയുടെ ഭർത്താവ്. 2010 ആയിരുന്നു വിവാഹം. ഓർക്കൂട്ടിലൂടെ പരിചയപെട്ടു പ്രണയത്തിലായവരാണ് ഇവർ.

ഇപ്പോളിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ മേക്ക് ഓവർ ചിത്രം അശ്വതി പങ്കു വച്ചിരിക്കുകയാണ്. 105 കിലോയിൽ നിന്ന് 78 കിലോയിലേക്ക് എത്തിയതിന്റെ ചിത്രങ്ങളാണ് അശ്വതി പങ്കു വച്ചത്. കഴിഞ്ഞ 9 മാസത്തിലെ എന്റെ മാറ്റം ആണിത്. ഭൂലോക മടിച്ചിയായ എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും അത് സാധിക്കും. എന്നാണ് അശ്വതി ഫോട്ടോക്കൊപ്പം കുറിച്ചു. ഒപ്പം സുഹൃത്തും നടിയുമായ വീണ നായരിനെ അശ്വതി ഇത്തരത്തിൽ ശരീര ഭാരം കുറക്കാൻ ചലഞ്ച് ചെയ്തു. വീണ നായർ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

Comments are closed.