സ്വാസികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർഥ പേര്, മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. സിനിമകളേക്കാൾ കൂടുതൽ സ്വീകാര്യത താരത്തിന് ലഭിച്ചത് സീരിയലുകളിലൂടെയാണ്. 2009 ലാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയത്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് തൊട്ടടുത്ത വർഷം ഫീഡിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും സ്വാസിക അരങ്ങേറി.പിന്നീട് മലയാളത്തിലും തമിഴിലുമായി ഒരുപിടി പ്രൊജെക്ടുകളിൽ എത്തിയെങ്കിലും അവയൊന്നും സ്വാസികക്ക് നടി എന്ന രീതിയിൽ സഹായകമായില്ല. ഏറെക്കാലത്തിനു ശേഷം മലയാളത്തിൽ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ വേഷം സ്വാസികക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. എന്നാൽ സ്വാസിക വലിയ പ്രശസ്തിയിലേക്ക് ഉയർന്നത് സീത എന്ന സീരിയലോടെ ആണ്.അതിലെ വേഷം സ്വാസികക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സ്വാസിക. സ്വാസിക പങ്കു വയ്ക്കുന്ന പുത്തൻ ഫോട്ടോ ഷൂട്ടുകൾ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ സ്വാസികയുടെ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു പ്രമുഖ വസ്ത്ര ബ്രാൻഡിന് വേണ്ടി ഒരുക്കിയതാണ് അവ.കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലാണ് സ്വാസിക അവസാനം അഭിനയിച്ചത്.

Comments are closed.