വീരനെ കാണാനില്ല, കണ്ടെത്തി നൽകുന്നവർക്ക് 20000 രൂപ സമ്മാനം പ്രഖ്യാപിച്ചു അക്ഷയ്പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ താരമാണ് അക്ഷയ് രാധാകൃഷ്ണൻ. അയ്യപ്പൻ എന്ന കഥാപാത്രത്തെ ആണ് അക്ഷയ് അവതരിപ്പിച്ചത്. അക്ഷയ് എവിടെ പോയാലും സന്തത സഹചാരിയായി ഒരാൾ കൂടെ ഉണ്ടാകാറുണ്ട്.വീരൻ, അക്ഷയ് രാധാകൃഷ്ണന്റെ വളർത്തുനായയാണ് വീരൻ. വളരെയധികം കരുതലോടെയും സ്നേഹത്തോടെയും ആണ് അക്ഷയ് നായയെ വളർത്തുന്നത്. എന്നാൽ ഇപ്പോൾ വരുന്നത് സങ്കടകരമായ വാർത്തയാണ്. കുറച്ചു ദിവസങ്ങളായി വീരനെ കാണാനില്ല.

അക്ഷയ് തന്നെയാണ് തന്റെ വീരനെ കാണുന്നില്ലെന്ന വാര്‍ത്ത അറിയിച്ചത്. വീരനെ കണ്ടെത്താൻ തന്നെ സഹായിക്കണം എന്നാണ് അക്ഷയ് അഭ്യർഥിക്കുന്നത്. വീരനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഇരുപതിനായിരം രൂപ സമ്മാനമാണ് അക്ഷയ് വാഗ്ദാനം ചെയ്യുന്നത്. വീരനെ കുറിച്ചുള്ള മിസ്സിംഗ്‌ പോസ്റ്ററുകളും അക്ഷയ് ഷെയർ ചെയ്തിട്ടുണ്ട്. വീരന്റെ അടയാളങ്ങൾ അടക്കം ഈ പോസ്റ്ററുകളിലുണ്ട്.

ആലുവ പട്ടേലിപുരത്തു വച്ചാണ് വീരനെ നഷ്ടമായത്. വീരനെ ഇന്നലെ മുതൽ കാണാനില്ല. വലത്തേ ചെവി വളഞ്ഞിരിക്കുന്നു. സ്ഥലം ആലുവയിലെ പട്ടേലിപുരത്ത്. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുക” അക്ഷയ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ. നിരവധി പേർ അക്ഷയുടെ പോസ്റ്റ്‌ ഷെയർ ചെയുന്നുണ്ട്. പോസ്റ്ററിൽ അക്ഷയ് തന്നെ ബന്ധപ്പെടാനുള്ള നമ്പറും ചേർത്തിട്ടുണ്ട്.

Comments are closed.