പഴയ ഗേൾ ഫ്രണ്ട്സിന്റെ കാര്യവും പറ്റിയ അബദ്ധങ്ങളും ഒക്കെ സമയോട് ഞാൻ പറഞ്ഞിട്ടുണ്ട്

0
57

മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായ ഒരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലയുടെ സിനിമ ലോകത്ത് എത്തിയ ആസിഫ് അലിയുടെ കരിയറിൽ പിന്നിട് ഒരുപാട് ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. തുടർച്ചയായ പരാജയ പരമ്പരകളിലൂടെ കടന്നു പോയെങ്കിലും ആസിഫ് തന്റെ പ്രകടനത്തിന്റെ മികവിൽ തിരികെ വന്നു. വിമർശനങ്ങൾക്ക് മുകളിൽ ആരാധകരുടെ പ്രീതി നേടാൻ ആസിഫിന് പിൽക്കാലത് കഴിഞ്ഞു.

സമയാണ് ആസിഫിന്റെ ഭാര്യ. 2013ലാണ് ആസിഫും സമ മസ്റീനും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26നാണ് ഇരുവരും ഏഴാം വിവാഹ വാർഷികം ആഘോഷിച്ചത്. രണ്ട് മക്കളാണ് ഇവർക്ക്. മൂത്തവൻ ആദം, രണ്ടാമത്തേത് മകളാണ് ഹന്ന. താൻ ഭാര്യയോട് എല്ലാം തുറന്നു പറയുന്ന കൂട്ടത്തിൽ ഉള്ളൊരാളാണ് എന്നാണ് ആസിഫ് അലി പറയുന്നത്. കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞ വാക്കുകളിങ്ങനെ.

സ്‌​​​കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​ഗേൾ ഫ്രണ്ട്സ് കൂ​​​ടു​​​ത​​​ൽ​​.​ ​എ​​​ന്റെ​​​ ​​​‌​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് ​​​കു​​​റേ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​ക​​​ട​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​​​അ​​​തി​​​പ്പോ​​​ൾ​​​ ​​​ഗേ​​​ൾ​​​ഫ്ര​​​ണ്ട്‌​​​സാ​​​വ​​​ണ​​​മെ​​​ന്നി​​​ല്ല.​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​ളാ​​​കാം.​​​ ​​​ടീ​​​ച്ചേ​​​ഴ്‌​​​സാ​​​വാം. ​​​ഞാ​​​ൻ​​​ ​​​വ​​​ള​​​രെ​​​ ​​​ട്രാ​​​ൻ​​​സ്‌​​​പെ​​​ര​​​ന്റാ​​​ണ്.​​​ ​​​പ​​​ഴ​​​യ​​​ ​​​ക​​​ഥ​​​ക​​​ളൊ​​​ക്കെ​​​ ​​​സമയോട് പ​​​റ​​​യാ​​​ൻ​​​ ​​​എ​​​നി​​​ക്ക് ​​​വ​​​ലി​​​യ​​​ ​​​ഇ​​​ഷ്ട​​​മാ​​​ണ്.​​​ ​​​പ​​​ണ്ട് ​​​പ​​​റ്റി​​​യ​​​ ​​​അ​​​ബ​​​ദ്ധ​​​ങ്ങ​​​ളും​​​ ​​​മ​​​റ്റും​​​ ​​​സ​​​മ​​​യോ​​​ട് ​​​പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.​​​ ​​​മി​​​ക്ക​​​വ​​​രെ​​​യും​​​ ​​​സ​​​മ​​​ ​​​ക​​​ണ്ടി​​​ട്ടു​​​മു​​​ണ്ട്.​​​ ​​​എ​​​ല്ലാ​​​വ​​​രു​​​മാ​​​യും​​​ ​​​അ​​​ടു​​​പ്പ​​​വു​​​മു​​​ണ്ട്.. ആസിഫ് പറയുന്നതിങ്ങനെ.