ചാക്കോച്ചൻ പങ്കു വച്ച നായകന്മാരുടെ ചിത്രത്തിൽ ആസിഫ് ഇല്ല !!ഹോം ക്വാറൺടൈനിൽ ആണെന്ന് താരം !!കോവിഡ് 19 വൈറസ് ലോകമെങ്ങും ഭീതീ പടർത്തുമ്പോൾ നമ്മുടെ നാടും ലോക്ക് ഡൗണിൽ ആണ്. കോവിഡീനു എതിരെയുള്ള ജാഗ്രത കൈക്കൊള്ളാൻ സെലിബ്രിറ്റികൾ അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പുകളുമായി എത്തുന്നുണ്ട്. കുഞ്ചാക്കോ ബോബനും കോവിഡ് ബോധവത്കരണ പോസ്റ്റുകൾ എപ്പോഴും സമൂഹ മാധ്യമങ്ങൾ വഴി ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചൻ പങ്കു വച്ച ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മലയാള സിനിമയിലെ മുൻനിര നായകന്മാർ എല്ലാവരും ഉണ്ടായിരുന്ന ഒരു പോസ്റ്റർ ആയിരുന്നു ചാക്കോച്ചൻ പങ്കു വച്ചത്. അവർ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന ഒരു പോസ്റ്റർ ആയിരുന്നു അത്. എന്നാൽ ആ പോസ്റ്ററിൽ ആസിഫ് അലി ഇല്ലായിരുന്നു. സേവ് ദി വേൾഡ് ബി എ സൂപ്പർഹീറോ എന്നായിരുന്നു ചാക്കോച്ചന്റെ ക്യാപ്ഷൻ. ആസിഫ് ചിത്രത്തിൽ ഇല്ലാത്തതു കൊണ്ട് ആരാധകർ അത് ചോദ്യം ചെയ്തു കമന്റ്‌ ബോക്സിലും എത്തി.

ആസിഫിനെ പലരും മെൻഷൻ ചെയ്തു. ഒടുവിൽ ആസിഫ് കമെന്റ് ബോക്സിൽ എത്തി.പോസ്റ്ററിൽ എന്ത് കൊണ്ട് താൻ ഇല്ല എന്ന ചോദ്യത്തിന് ആസിഫിന്റെ ആസിഫിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. “സോറി ചാക്കോച്ചാ ഞാൻ ഹോം ക്വാറൺടൈനിൽ ആണ് “. ചിത്രവും ആസിഫിന്റെ കമന്റും വൈറലാണ്.

Comments are closed.