ചന്ദ്രേട്ടൻ കേരളത്തിൽ മോഹൻ ഹൈദരാബാദിൽ,വാനമ്പാടിയിലെ ആ സീനിനു പിന്നിലെ രഹസ്യം ഇങ്ങനെപ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു സീരിയലാണ് വാനമ്പാടി. ടി ആർ പി റേറ്റിംഗുകളിൽ ഏറെ മുന്നിലുള്ള സീരിയലിലെ പ്രധാന വേഷമായ ഗായകൻ മോഹൻ കുമാറിനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടനായ സായി കിരൺ റാമാണ്. കോവിഡ് പ്രശ്നങ്ങൾ കാരണം ഇടക്ക് നിന്നു പോയ സീരിയൽ ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ആക്‌സിഡന്റ് പറ്റി കോമയിൽ ആയിരുന്ന മോഹൻ കണ്ണു തുറക്കുന്ന രംഗങ്ങളും ബാക്കിയുമാണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.

ലോക്ക് ഡൌൺ കാരണം വാനമ്പാടിയിലെ നായക വേഷമായ മോഹനെ അവതരിപ്പിക്കുന്ന സായി കിരൺ റാം സ്വദേശമായ ഹൈദരാബാദിൽ ആയിരുന്നു ഇത്രയും നാൾ. താരം ഇപ്പോൾ ഷൂട്ടിന് വേണ്ടി നാട്ടിൽ എത്തിയിട്ടുണ്ട്. നാട്ടിൽ എത്തിയ ശേഷം 14 ദിവസത്തെ ക്വാറണ്റ്റൈന് കഴിഞ്ഞു താരം ഷൂട്ടിന് പ്രവേശിച്ചിരിക്കുകയാണ്. ഇനി അപടകടത്തിൽപെട്ട മോഹൻ സാറിനെ പ്രേക്ഷകർക്ക് സ്‌ക്രീനിൽ കാണാനാകും.

മോഹനും സഹോദരൻ ചന്ദ്രനും യാത്ര ചെയുന്ന കാർ അപകടത്തിൽപെടുന്ന ഒരു രംഗമുണ്ട് വാനമ്പാടിയിൽ. ആ സീൻ ഷൂട്ട്‌ ചെയ്യാൻ നേരം സായി കിരൺ ഹൈദരാബാദിൽ ആയിരുന്നു. നാട്ടിൽ വന്നു ഷൂട്ടിൽ പങ്കെടുക്കാൻ കഴിയാത്തത് കൊണ്ട് പ്രൊഡക്ഷൻ ടീമിന്റെ ആവശ്യപ്രകാരം താൻ ആ രംഗം ഹൈദരാബാദിൽ പ്രത്യേക ക്യാമറ ടീമിനെ വെച്ച് ചിത്രീകരിച്ചതാണ് എന്നാണ് സായി പറയുന്നത്. പിന്നീട് കേരളത്തിലേയ്ക്ക് അയച്ച് കൊടുക്കുകയായിരുന്നു എന്നും സായി പറയുന്നു.

Comments are closed.