ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌സ്.. മികച്ച നടൻ മോഹന്‍ലാല്‍ !! മികച്ച ചിത്രം മാമങ്കം !!!മലയാളത്തിലെ മുൻനിര ചാനലുകളിൽ ഒന്നാണ് ഏഷ്യാനെറ്റ്. എല്ലാ വർഷവും സിനിമ മേഖലയിലെ പ്രകടനങ്ങളുടെ പേരിൽ ഏഷ്യാനെറ്റ്‌ അവാർഡുകൾ പ്രഖ്യാപിക്കാറുണ്ട്. വലിയ ആഘോഷപ്പൊലിമകളോടെ അവാർഡ് നൈറ്റ് ഏഷ്യാനെറ്റ്‌ സംഘടിപ്പിക്കാറുണ്ട്. താര ബാഹുല്യം കൊണ്ടും മറ്റു എന്റർടൈൻമെന്റ് പ്രോഗ്രാമുകളുടെ മികവുകൾ കൊണ്ടുമെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട് ഏഷ്യാനെറ്റ്‌ അവാർഡ്‌സ്. ഇത്തവണത്തെ ഏഷ്യാനെറ്റ്‌ അവാർഡ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട് ഇപ്പോൾ.

മികച്ച നടനുള്ള പുരസ്‌കരാം ലഭിച്ചത് മോഹൻലാലിനാണ്. 2019 ല്‍ റിലീസിനെത്തിയ ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മോഹൻലാലിനെ തിരഞ്ഞെടുത്തത്. മികച്ച ചിത്രം മാമങ്കം മികച്ച സംവിധായകനായി പൃഥ്വിരാജ് തിരഞ്ഞെടുക്കപ്പെട്ടു. ലൂസിഫറാണ് പ്രിത്വിക്ക് അവാർഡ് നേടിക്കൊടുത്തത്. പാര്‍വതി തിരുവോത്ത് ആണ് മികച്ച നടി. ഉയരെ, വൈറസ് എന്നി ചിത്രങ്ങളിലേ പ്രകടനത്തിനാണ് അവാർഡ്.

മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടിനാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഫൈനല്‍സ്,വികൃതി എന്നി ചിത്രങ്ങളാണ് അദ്ദേഹത്തിനി അവാര്ഡ് ലഭിക്കാൻ കാരണം. എല്ലാതവണയും ഏഷ്യാനെറ്റ്‌ അവാർഡുകൾ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴി വയ്ക്കാറുണ്ട്. ഇക്കുറി മോഹൻലാലിന് അവാർഡ് നൽകിയതിനെ കുറിച്ചു സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നുണ്ട്.

Comments are closed.