ആസിഫ് അലിയുടെ നെറ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കുന്ന നടൻ ഇതാണ്

0
11

ഇത് ഓൺലൈൻ സ്ട്രീമിങ് സർവീസുകളുടെ കാലമാണ്. പ്രത്യേകിച്ച് ലോക്ക് ഡൌൺ കൂടിയായതോടെ, തിയേറ്ററിൽ പോകാൻ പറ്റില്ല എന്ന അവസ്ഥ കൈവന്നതോടെ ഒരുപാട് ആളുകൾ ഓൺലൈൻ സ്ട്രീമിംഗ് സർവീസുകളിൽ അംഗത്വം എടുക്കുകയുണ്ടായി. ഇന്ത്യയിൽ നിലവിൽ മുൻപന്തിയിൽ നിൽക്കുന്ന ഓൺലൈൻ സ്ട്രീമിംഗ് സർവീസുകൾ ആമസോൺ പ്രൈമും നെറ്ഫ്ലിക്സുമാണ്. ഒരേ അകൗണ്ടിൽ പല പ്രൊഫൈലുകൾ ഈ സ്ട്രീമിംഗ് സർവീസുകൾ അനുവദിക്കാറുണ്ട്.

അഞ്ചു പ്രൊഫൈൽ വരെ ഒരു അക്കൗണ്ടിൽ നെറ്ഫ്ലിക്സ് അനുവദിക്കാറുണ്ട്. സ്‌ക്രീനുകളുടെ എണ്ണം നാല് വരെ ആകാം. അടുപ്പക്കാരും ബന്ധുക്കളും ഒക്കെയാകും ഈ പ്രൊഫലുകളിൽ പലതും ഉപയോഗിക്കുന്നത്. നടൻ ആസിഫ് അലിയുടെ നെറ്ഫ്ലിക്സ് അക്കൗണ്ടിൽ അഞ്ച് പ്രൊഫൈൽ ആണ് ഉള്ളത്. ആസിഫിന്റെയും ഭാര്യയുടെയും രണ്ടു മക്കളുടെയും പേരിലുള്ളതാണ് നാല് പ്രൊഫൈലുകൾ. അഞ്ചാമത്തെ പ്രൊഫൈൽ ഒരു സിനിമ നടന്റേതാണ്. ബാലു വർഗീസിന്റേത്.

ബാലുവിന്റെ പിറന്നാളിന് ആശംസകൾ അറിയിച്ചു ആസിഫ് അലി എത്തിയപ്പോഴാണ് ആരാധകർ ഈ കാര്യം അറിയുന്നത്. ഇൻസ്റ്റാഗ്രാമിൽ ആസിഫ് ബാലുവിന് ആശംസകൾ നൽകിയത് ഈ നെറ്ഫ്ലിക്സ് അക്കൗണ്ടിന്റെ സ്ക്രീൻഷോട്ടോടെ ആണ്. ആസിഫ് കുറിച്ചത് ഇങ്ങനെ ” നീ ഞങ്ങളുടെ ജീവിതത്തിന്റെ ബാലുവാണ്. പിറന്നാൾ ദിനാശംസകൾ “. ബാലുവും നന്ദി അറിയിച്ചു പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.