പാവം ആന്റോ ജോസഫിന് ഇളവ് അനുവദിച്ചിട്ടുണ്ട്, ബാക്കിയുള്ളവർക്ക് പണികിട്ടും, തീയേറ്റർ ഉടമകളുടെ സംഘടനയെ പരിഹസിച്ചു ആഷിക് അബുകഴിഞ്ഞ ദിവസം തിയേറ്റർ ഉടമകളുടെ സംഘടന ആന്റോ ജോസഫ് നിർമ്മിച്ച കിലോമീറ്റെഴ്സ് ആൻഡ് കിലോമീറ്റെഴ്സ് എന്ന സിനിമയുടെ ഓൺലൈൻ റീലിസിനു അനുമതി കൊടുത്തിരുന്നു. എന്നാൽ ഓൺലൈനിൽ റീലീസ് ചെയുന്ന സിനിമകൾക്ക്‌ എതിരെ നടപടികളും വിലക്കും ഉണ്ടാകും എന്ന സംഘടനയുടെ മുൻനിലപാടിന് വ്യത്യസ്തമായി ആണ് ഇത്. റിലീസിന് മുമ്പ് പൈറസി ഭീഷണി നേരിട്ടതിനാലാണ് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന സിനിമയ്ക്ക് ഒ ടി ടി പ്ളാറ്റ്ഫോമിൽ റിലീസ് അനുവദിക്കാൻ കാരണമെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വാർത്താ കുറിപ്പിൽ പറയുന്നത്.

മറ്റു സിനിമകളുടെ ഓൺലൈൻ റീലീസ് തടഞ്ഞു വച്ചു ഈ ചിത്രത്തിന്റെ റീലിസിനു മാത്രം അനുമതി കൊടുത്തതിനെതിരെ വിമര്ശനങ്ങൾ ഉയരുകയാണ്.ചിത്രത്തിന്റെ അണിയറക്കാർക്ക് സംഘടനയിലുള്ള സ്വാധീനമാണ് ഈ ഇളവിന് കാരണമെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ മറ്റു സിനിമകൾക്ക് ഇതൊന്നും ബാധകമല്ലെന്നാണ് സംഘടന വാർത്താകുറിപ്പിൽ പറഞ്ഞത്.

സംവിധായകൻ ആഷിഖ് അബു അടക്കമുള്ളവരാണ് വിമർശനം ഉന്നയിച്ചു രംഗത്ത് വന്നത്. ആഷിഖിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ. “ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ !”.ചിത്രം ഈ മാസം 20ന് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ ചോർന്നെന്ന പരാതി നിർമ്മാതാവ് കഴിഞ്ഞ മാസം നൽകിയിരുന്നു.

Comments are closed.