ആർക്കറിയാമിന്റെ പുത്തൻ സ്‌നിക്ക് പീക്ക് വീഡിയോ

0
161

ആർക്കറിയാം ഏപ്രിൽ 1 നു തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്. പ്രശസ്ത ചായഗ്രഹകനായ സനു ജോൺ വർഗീസ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിൽ ബിജു മേനോനും പാർവതിയും ഷറഫുദീനും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മൂൺ ഷോട്ട് ക്രീയേഷനസിന്റെ ബാനറിൽ സന്തോഷ്‌ കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ആഷിഖ് അബു ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്.

ചിത്രത്തിന്റെ സ്നിക് പീക്ക് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.ഇട്ടിയവര എന്ന റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപകനും അദ്ദേഹത്തിന്റെ മകള്‍ ഷേര്‍ളിയും ഭര്‍ത്താവ് റോയിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ഇട്ടിയവരയായി ബിജു മേനോൻ എത്തുമ്പോൾ റോയി ആയി ഷറഫുദീൻ എത്തുന്നു. ഷേർളിയുടെ വേഷത്തിൽ എത്തുന്നത് പാർവതിയാണ്.