നിന്‍റെയൊക്കെ അപ്പനെ പറഞ്ഞാൽ മതിയല്ലോ!! താടി കൊണ്ടുള്ള അനുഭവങ്ങൾ പറഞ്ഞു അർജുൻ അശോകൻ

0
19

യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനാണ് അർജുൻ അശോകൻ. ഹരിശ്രീ അശോകന്റെ മകൻ എന്ന ലേബലിൽ നിന്നു മാറി പ്രതീക്ഷയുണർത്തുന്ന ഒരുപിടി സിനിമകളുടെ ഭാഗമായി മാറിയിരിക്കുകയാണ് അർജുൻ അശോകൻ. ആദ്യം വേഷമിട്ട സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നിട് തന്റെ നടന വൈഭവം കൊണ്ട് പല ചിത്രങ്ങളിലെ പ്രകടനം കൊണ്ടും അർജുൻ ശ്രദ്ധിക്കപ്പെട്ടു. സിനിമ മാത്രമല്ല ബിസ്സിനെസ്സ് മേഖലയിലും അർജുൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

അച്ഛൻ ഹരിശ്രീ അശോകനെ പോലെ താടിയുടെ കാര്യത്തിൽ അർജുനും കുറച്ചു ക്രേസ് ഉണ്ട്. എന്നാൽ താടി വച്ചത് കൊണ്ട് ഉണ്ടായ പ്രശ്‍നങ്ങൾ ചില്ലറയല്ലെന്നു അർജുൻ പറയുന്നു. വനിതക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞിതിങ്ങനെ “ബികോമിന് അഡ്മിഷന്‍ എടുക്കാന്‍ ഒരു കോളജില്‍ പോയി. അവിടെ ഫോര്‍മല്‍ ഡ്രസ് വേണമെന്നൊക്കെ നിയമമുണ്ടെന്ന് നമുക്കറിയില്ലല്ലോ. ടീഷര്‍ട്ടും ജീന്‍സുമൊക്കെയിട്ടു പോയ എന്നെ കണ്ട പാടേ പ്രിന്‍സിപ്പല്‍ വിളിച്ചു ഫയര്‍ ചെയ്തു. ‘സിനിമാനടന്റെ മോനാണെന്ന ഗമയൊന്നും വേണ്ട, നിന്റെയൊക്കെ അപ്പനെ പറഞ്ഞാല്‍ മതിയല്ലോ…’ അവിടെ അഡ്മിഷന്‍ വേണ്ടെന്നു വച്ച് അപ്പോള്‍ തന്നെ ഇറങ്ങിപ്പോന്നു.

പഠിച്ച കോളജിലും ചെറിയൊരു സംഭവം നടന്നു. ‘അമ്പാടി ടാക്കീസി’നു വേണ്ടി താടി വളര്‍ത്തിയത് അച്ചടക്കപ്രശ്‌നമായി. ഇന്റേണല്‍ പരീക്ഷ എഴുതുന്നതിനു വരെ താടി തടസ്സമായി. ഇക്കഴിഞ്ഞ വര്‍ഷം അതേ കോളജിലെ കോളജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായി വിളിച്ചു. ‘ഇപ്പോഴും താടിയുണ്ട്, വന്നാല്‍ പ്രശ്‌നമാകുമോ’ എന്നുചോദിച്ച് ഞാന്‍ ട്രോളി. എങ്കിലും സന്തോഷത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.’ അർജുൻ താടികഥ പറയുന്നതിങ്ങനെ.