കരിക്കിലെ അർജുൻ രത്തന് മംഗല്യം!! വിവാഹ നിശ്ചയം ചിത്രങ്ങൾ കാണാം!!

0
1243

വെബ് വീഡിയോ കൺടെന്റിന്റെ ലോകത്തു വിപ്ലവും സൃഷ്ടിച്ച ഒരു ടീമാണ് കരിക്ക്. കരിക്ക് ടീമിലെ മുൻനിരക്കാരനായ താരമാണ് അർജുൻ രത്തൻ. കരിക്കിലെ നിരവധി വീഡിയോകളിലൂടെ കുടു കൂടെ ചിരിപ്പിച്ച അർജുൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അർജുൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്.വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അര്‍ജുന്‍ തന്നെയാണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്

രാജഗിരി കോളേജിൽ എം ബി എ പൂർത്തിയാക്കിയ അർജുൻ രത്തൻ കോൾഗേറ്റിന്റെ മാർക്കറ്റിംഗിൽ പ്രവർത്തിച്ചു വരുകയായിരുന്നു.സിനിമകളിലും അർജുൻ വേഷമിട്ടിട്ടുണ്ട്. അർജെന്റിന ഫാൻസ്‌ കാട്ടൂർകടവ്, ട്രാൻസ് എന്നി സിനിമകളിൽ അർജുനെ പ്രേക്ഷകർ കണ്ടിട്ടുണ്ടാകും. കരിക്ക് ഫ്ലിക്സിന്റെ സ്കൂട്ട് എന്ന വെബ് സീരീസിന്റെ സംവിധായകൻ കൂടെയാണ് അർജുൻ രത്തൻ.

ഇറ്റ്‌സ് ഒഫീഷ്യല്‍’ എന്ന അടിക്കുറിപ്പോടെയാണ് അര്‍ജുന്‍ വിവാഹ നിശ്ചയം ചിത്രങ്ങൾ പങ്ക് വച്ചത്. ചിത്രങ്ങൾക്ക് താഴെ രസകരമായ കമ്മെന്റുകളും വരുന്നുണ്ട്. പല കമ്മെന്റുകളും അർജുന്റ ഹിറ്റ് ഡയലോഗ് “മാമനോടൊന്നും തോന്നല്ലേ മക്കളെ ” കൂടെ ചേർത്താണ്.