സ്കൂൾ യൂണിഫോമിൽ മമ്മൂട്ടി ഫാൻസ്‌ റാലിക്ക് വരെ പോയിട്ടുണ്ട് !! ഞാനൊരു കട്ട മമ്മൂട്ടി ഫാൻഅർജുൻ അശോകൻ മലയാള സിനിമ ലോകത്തു ഉദിച്ചുയരുന്ന ഒരു യുവതാരമാണ്. സിനിമ ലോകത്തേക്ക് ഒരു പതിഞ്ഞ തുടക്കമായിരുന്നു എങ്കിലും നല്ല വേഷങ്ങളും സിനിമകളും അർജുൻ അശോകനെ തേടിയെത്തി. നല്ല വേഷങ്ങൾ താര പുത്രൻ എന്ന ലേബലിൽ നിന്നു അർജുനെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഉണ്ട എന്ന ചിത്രത്തിൽ ലഭിച്ച വേഷം തന്റെ കരിയറിലെ ടേണിങ് പോയിന്റ് ആയിരുന്നു എന്ന് അർജുൻ പറയുന്നു. താൻ ഒരു കട്ട മമ്മൂട്ടി ഫാൻ ആണെന്നും മെഗാസ്റ്റാറിനൊപ്പമുള്ള സിനിമാനുഭവം തന്നെ ഒരുപാട് സഹായിച്ചെന്നും അർജുൻ പറയുന്നു.

മമ്മൂട്ടി പടങ്ങളുടെ റീലിസിനു ആദ്യ ദിവസം ആദ്യ ഷോക്ക് തന്നെ പോയിരുന്ന ഒരു ആരാധകനായിരുന്നു താനെന്നു അർജുൻ പറയുന്നു.മമ്മൂട്ടി ഫാൻസ്‌ നടത്തിയ റാലിയിൽ സ്കൂൾ യൂണിഫോമിൽ പോയിട്ടുണ്ടെന്നും അർജുൻ പറയുന്നു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞതിങ്ങനെ. “മുമ്പ് പനമ്പിള്ളി നഗറിലൂടെ പോകുമ്പോള്‍ വണ്ടി ചുമ്മാ മമ്മൂക്കയുടെ വീടിനു ചുറ്റും വലംവെയ്ക്കുമായിരുന്നു. അത്ര കട്ട മമ്മൂക്ക ഫാനാണ്. ‘പോക്കിരിരാജ’ റിലീസായ സമയത്ത് ഞാന്‍ പത്താംക്ലാസിലാ. റിലീസിനു മമ്മൂട്ടി ഫാന്‍സ് നടത്തിയ റാലിയുടെ പിന്നാലെ സ്‌കൂള്‍ യൂണിഫോമില്‍ ഞാനും പോയിട്ടുണ്ട്. തിയേറ്ററിലെ ബെല്ലാരി രാജ എഫക്ടില്‍ വലിച്ചുകീറി പറത്തിയെറിഞ്ഞത് മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസായിരുന്നു.

‘ചേച്ചിയുടെ കല്യാണം ക്ഷണിക്കാന്‍ വേണ്ടിയാണ് ആദ്യമായി അച്ഛനൊപ്പം മമ്മൂക്കയുടെ വീട്ടില്‍ പോയത്. പിന്നീട് കാര്‍ വാഷ് ബിസിനസ് തുടങ്ങിയപ്പോള്‍ ലോഗോ ലോഞ്ച് ചെയ്തത് മമ്മൂക്കയാണ്. ‘പറവ’ ചെയ്യുന്ന സമയത്ത് ദുല്‍ഖറുമായും നല്ല കമ്പനിയായി. ‘ഉണ്ട’യില്‍ എന്റെ രംഗങ്ങളെല്ലാം മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു. ഡയലോഗ് പറയുമ്പോള്‍ ടൈമിംഗ് നന്നാക്കണമെന്നു മമ്മൂക്കയാണ് പറഞ്ഞു തന്നത്. സിനിമയില്‍ ‘എന്റെ പിള്ളേര്‍’ എന്നു മമ്മൂക്കയുടെ കഥാപാത്രം പറയുന്ന രംഗത്തില്‍ എനിക്കു മാത്രമല്ല, കൂടെയുള്ളവര്‍ക്കും ആ ഫീല്‍ കിട്ടിക്കാണും. മോഡല്‍ പരീക്ഷാ പേപ്പര്‍ കീറിയെറിഞ്ഞ അതേ തിയേറ്ററിലിരുന്നാണ് ഞാന്‍ ‘ഉണ്ട’ കണ്ടത്.”

Comments are closed.