ബ്രെസ്റ്റും കുറച്ചു വയറും മാത്രമാണ് ആ ചിത്രങ്ങളിൽ കാണുന്നത്, അത് വൾഗർ ആണെന്ന് എനിക്ക് തോന്നുന്നില്ല

0
2056

ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇത്. വ്യതസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ എടുക്കാൻ പലരും ശ്രമിക്കാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു വ്യത്യസ്ത തീമോടെ ഉള്ളത് ഫോട്ടോഷൂട്ട് വൈറലായിരുന്നു. എന്നാൽ അതൊരു യഥാർഥ വെഡിങ് ഫോട്ടോഷൂട്ട് ആയിരുന്നില്ല. അർച്ചന അനില എന്ന പെൺകുട്ടി ആയിരുന്നു ആ ഫോട്ടോഷൂട്ട്. കുറച്ചു ഗ്ലാമറസ് ആയൊരു ഫോട്ടോഷൂട്ട് ആയിരുന്നു അത്.

എന്നാൽ ഫോട്ടോ ഷൂട്ട് പുറത്ത് വന്നതിനു ശേഷം വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങളാണ് അർച്ചനയ്ക്ക് നേരെ ഉണ്ടായത്. അർച്ചനയ്ക്ക് നേരെ വ്യക്തിഹത്യയും വീട്ടുകാരെ പറ്റി പോലും സൈബർ അധിക്ഷേപവും ഉണ്ടായി. ജിം ട്രെയിനറായിരുന്ന അർച്ചന നിലവിൽ മോഡലിങ് ചെയ്തു വരികയാണ്. സൈബർ അധിക്ഷേപങ്ങൾക്ക് എതിരെ ഇപ്പോൾ സോഷ്യൽ മീഡിയ ലൈവിലൂടെ വന്നു അർച്ചന പ്രതികരിച്ചിരിക്കുകയാണ്. അർച്ചനയുടെ വാക്കുകൾ ഇങ്ങനെ.

താരത്തിൻ്റെ വാക്കുകൾ: ഞാൻ ചെയ്ത ഫോട്ടോകൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ മുമ്പും ചിത്രങ്ങൾക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാൽ ഇപ്പോൾ ലൈവിൽ വന്നത് അമ്മ, അച്ഛൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ്. മുലയും വയറും കാണാത്ത ആരും ഈ ലോകത്തില്ല. സ്വന്തം അമ്മയുടെ മുലകുടിച്ചാണ് ഇവൻമാരൊക്കെ വളർന്നു വന്നത്. പിന്നെന്താണ് ഒരു പെൺകുട്ടിയുടെ ശരീരഭാ​​ഗം കാണുമ്പോൾ ഇവൻമാർക്ക് ചൊറിയുന്നത്.