ബോക്സ് ഓഫീസിൽ ഗോപന്റെ തൂക്കിയടി!!എങ്ങും ഹൗസ്ഫുൾ ഷോകൾ

0
4255

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട് ഇന്ന് തീയേറ്ററുകളിൽ എത്തിയിരുന്നു.നെയ്യാറ്റിങ്കര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയാണ്.മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. പൂർണമായും ഒരു മാസ്സ് ആക്ഷൻ എന്റർടെയ്നറായ ചിത്രം മുപ്പത്തിയേഴ്‌ കോടി രൂപ ബജറ്റിലാണ് ഒരുങ്ങിയത്.

ഏറെ നാളുകൾക്കു ശേഷമാണു ഒരു കംപ്ലീറ്റ് മാസ്സ് എന്റർടെയ്നർ ചിത്രം പ്രേക്ഷകർക്ക് തീയേറ്ററുകളിൽ കാണാൻ കഴിഞ്ഞത്. മോഹൻലാലിന്റെ നെയ്യാറ്റിങ്കര ഗോപൻ എന്ന കഥാപാത്രത്തിന്റെ ആറാട്ട് തന്നെയാണ് ചിത്രം മുഴുവൻ കാണാനാക്കുക. ഈ അറുപത്തിയൊന്നാം വയസ്സിലും പുലർത്തുന്ന എനെർജിക്ക് കൈയടി നൽകാതിരിക്കാൻ കഴിയില്ല എന്നാണ് ആരാധകർ പറയുന്നത്.

ചിത്രത്തിന് പലയിടത്തും അഡീഷനൽ ഷോകൾ ആഡ് ചെയ്തിരിക്കുകയാണ് തിരക്ക് മൂലം. ഏകദേശം അഞ്ഞൂറ് തീയേറ്ററുകൾക്ക് അടുപ്പിച്ചു ചിത്രം റീലീസ് ചെയ്തിട്ടുണ്ട്. മിക്ക ഷോകളും ഹൗസ്ഫുളാണ്. ബോക്സ്‌ ഓഫീസിനെ കീഴ്മേൽ മറിക്കാൻ ഗോപനാകുമെന്നാണ് ആരാധകർ പറയുന്നത്.