ആറാട്ട് ആദ്യ പകുതി!!പേര് പോലെ ആറാട്ടെന്ന് ആരാധകർ!!റെസ്പോൺസ്

0
3225

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് ഇന്ന് തീയേറ്ററുകളിൽ എത്തി.വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് തിരകഥ ഒരുക്കിയത് ഉദയകൃഷ്ണയാണ്. ഏറെ നാളുകൾക്കു ശേഷമാണു മലയാളത്തിൽ നിന്നൊരു മാസ്സ് ആക്ഷൻ എന്റർടെയ്നർ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഒരു വലിയ താര നിര ഒന്നിക്കുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായിക.

രാവിലെ എട്ടു മണിക്കാണ് ചിത്രത്തിന്റർ ആദ്യ പ്രദർശനം തുടങ്ങിയത്. ആദ്യ പകുതി മിക്ക സ്ഥലങ്ങളിലും പൂർത്തിയാകുമ്പോൾ മികച്ച അഭിപ്രായമാണ് ആറാട്ടിനു ലഭിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ഈ മൂഡിൽ ഒരു സിനിമ കാണാൻ കഴിഞ്ഞത് എന്നാണ് ആരാധകർ പറയുന്നത്.ചിത്രത്തിന്റെ ട്രൈലെർ പകർന്ന തന്ന അതേ ഫീൽ അല്ലെങ്കിൽ പ്രതീക്ഷ ചിത്രത്തിന്റ ആദ്യ പകുതി കാത്തു സൂക്ഷിക്കുന്നുണ്ട്.

കഥാപരമായി സവിശേഷതകൾ എടുത്തു പറയാനില്ലെങ്കിലും ആറാട്ട് അതിന്റെ എന്റർടെയ്നർ സ്വഭാവം കൊണ്ടാണ് തിളങ്ങുന്നത്. പല മുൻ സിനിമകളിലെയും രംഗങ്ങളെയും ഒരു സ്പൂഫ് ഏന്നോണം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് എന്റർടൈൻമെന്റ് മൂല്യം വർധിപ്പിക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങളിലെ മികവും തിളക്കമേറ്റുന്നുണ്ട്. അണിയറക്കാർ വാഗ്ദാനം ചെയ്ത പോലെ ഒരു അൺറിയലിസ്റ്റിക്ക് ഫൺ റൈഡ് ആണ് ആറാട്ടു. മികച്ച ഒരു രണ്ടാം പകുതി ചിത്രത്തിനെ ഒരു ഹിറ്റ് സ്റ്റാറ്റസ് നൽകും