സ്വാന്തനം സീരിയലിലെ ജയന്തി ‘അപ്സര ‘ വിവാഹിതയായി

0
2777

സ്വാന്തനം എന്ന സീരിയലിൽ ജയന്തി എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ താരമാണ് അപ്സര രത്നാകരൻ. നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രമാണെങ്കിലും താരത്തിന്റെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിക്കാറുണ്ട്.അപ്സര വിവാഹിതയായിരിക്കുകയാണ്. സംവിധായകനായ ആൽബി ഫ്രാൻസിസ് ആണ് അപ്സരയുടെ വരൻ.

ചോറ്റാനിക്കരയില്‍ വെച്ചായിരുന്നു വിവാഹം.വളരെ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും മാത്രം സന്നിഹിതരായ ചടങ്ങ് ആയിരുന്നു.പ്രണയ വിവാഹമാണ് ഇവരുടേത്, രണ്ട് വർഷമായി ആൽബിയും അപ്സരയും പ്രണയത്തിലാണ്.അപ്‌സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു.

അവതാരകനായും ശ്രദ്ധ നേടിയ ഒരാളാണ് ആൽബി. നിരവധി ഷോകളുടെ അണിയറയിലും ആൽബി പ്രവർത്തിച്ചിട്ടുണ്ട്. ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിലെ അപ്സരയുടെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ താരത്തിനു ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് അപ്സര.