വിജയ്- നെൽസൺ ചിത്രമായ ബീസ്റ്റ് ഈ മാസം റീലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിൽ മലയാളി സാനിധ്യവുമുണ്ട്. നടി അപർണ്ണ ദാസും, നടൻ ഷൈൻ ടോം ചാക്കോയുമാണ് ചിത്രത്തിലെ മലയാളി സാനിധ്യം.വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന സിനിമയിലൂടെയാണ് അപർണ്ണ ദാസ് പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്.
ഷൂട്ടിനിടയില്‍ തന്റെ ബെര്‍ത്ത് ഡേ ആഘോഷിച്ച രസകരമായ അനുഭവം പറയുകയാണ് അപര്‍ണ. വിജയ്ക്ക് ഒപ്പമാണ് പിറന്നാൾ ആഘോഷിച്ചത് എന്നും ആ ദിവസത്തിന്റെ സന്തോഷത്തിൽ വിജയ് സാർ എല്ലാവരെയും വിളിച്ചു കൊണ്ട് റോൾസ് റോയ്സിൽ റൈഡിന് പോയി എന്നും അപർണ്ണ പറയുന്നു.
“ബീസ്റ്റ് സെറ്റിലെ എല്ലാ ദിവസവും മനോഹരമായിരുന്നു. എന്റെ ബെര്‍ത്ത്ഡേ ബീസ്റ്റിന്റെ സെറ്റിലാണ് സെലിബ്രേറ്റ് ചെയ്തത്. കേക്ക് കട്ട് ചെയ്യാന്‍ വിജയ് സാറും പൂജയും, നെല്‍സണ്‍ സാറും ക്രൂ മുഴുവും ഉണ്ടായിരുന്നു.ആദ്യമായിട്ടാണ് ഒരു സെറ്റില്‍ വെച്ച് എന്റെ ബെര്‍ത്ത്ഡേ ആഘോഷിക്കുന്നത്. അതും ഇത്രയും ലെജന്ററി ആയിട്ടുള്ള ആള്‍ക്കാരുടെ കൂടെ. അന്ന് ഞങ്ങളെല്ലാവരും വിജയ് സാറിന്റെ റോള്‍സ് റോയിസില്‍ ഒരു റൈഡ് പോയി.
വിജയ് സാര്‍ ഡ്രൈവ് ചെയ്തു. ഞാന്‍, നെല്‍സണ്‍ സാര്‍, മനോജ് സാര്‍, പൂജ, സതീശ് ഒക്കെയാണ് പോയത്. ശരിക്കും അത്രയും പേര് ആ വണ്ടിയില്‍ കയറാന്‍ പാടില്ല. പക്ഷേ ഞങ്ങള്‍ തിക്കി തിരക്കി ഇരുന്നു. ഇതിനെക്കാള്‍ നല്ല ബെര്‍ത്ത്ഡേ എനിക്ക് കിട്ടുമോ എന്നാണ് ഞാന്‍ ചിന്തിച്ചത്.” അപർണ്ണയുടെ വാക്കുകൾ ഇങ്ങനെ