അപർണ്ണ ബാലമുരളി നായികയാകുന്ന ഇനി ഉത്തരം 16 നു തീയേറ്ററുകളിൽ!!

0
285

ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളിയെ നായികയാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം.ക്രൈയിം ത്രില്ലർ ജേണറിൽ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 16 നു തീയേറ്ററുകളിൽ എത്തും.ജാനകി എന്ന കഥാപാത്രത്തെ അപർണ്ണ ബാലമുരളി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രൈലെർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രൈലെർ സ്വതമാക്കിയത്.

കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റ ഭാഗമാകുന്നുണ്ട്. എ ആന്‍റ് വി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.
വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.