ബൊമ്മിക്കായി അപർണ്ണ ബാലമുരളി സഹിച്ച കഷ്ടപ്പാടുകൾ വീഡിയോസൂരറൈ പോട്രു’ എന്ന ചിത്രം അടുത്തിടെ ഓൺലൈനിൽ റീലീസ് ചെയ്തിരുന്നു. സൂര്യയും അപർണ്ണ ബാലമുരളിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ നേടുകയാണ്. നടി അപര്‍ണ ബാലമുരളിയുടെ ബൊമ്മി എന്ന കഥാപാത്രവും ഏറെ കൈയടി നേടുകയാണ്. ബൊമ്മി ആകാന്‍ അപര്‍ണ നടത്തിയ പരിശീലനങ്ങളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുറത്ത് വന്നിരിക്കുകയാണ്.

എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. മധുര ഭാഷയാണ് ചിത്രത്തിൽ അപർണ്ണ ബാലമുരളിയുടെ ബൊമ്മി എന്ന കഥാപാത്രം ഉപയോഗിച്ചിരിക്കുന്നത്. അതിനു വേണ്ടി എടുത്ത എഫൊർട്ടിനെ കുറിച്ചു സംസാരിക്കുന്നതും അതിന്റെ വീഡിയോ ദൃശ്യങ്ങളുമാണ് വിഡിയോയിൽ ഉള്ളത്.

മധുര ഭാഷ സംസാരിക്കാനുള്ള പ്രത്യേക പരിശീലനം അപര്ണക്ക് ലഭിച്ചിരുന്നു. അപർണ്ണ ബൊമ്മി എന്ന കഥാപാത്രത്തിന് വേണ്ടി സഹിച്ച കഷ്പ്പാടുകളും കഠിനാദ്ധ്വാനവും വീഡിയോയില്‍ നിന്നും കാണാനാകും. ഒരുപാട് നാൾ നീണ്ട ക്യാമ്പുകൾക്കും പരിശീലനത്തിനും ശേഷമാണ് അപർണ്ണ അടക്കമുള്ളവർ ചിത്രത്തിന്റെ ഭാഗമായത്.

Comments are closed.