ഞാൻ അവന്റെ കൂടെ പോകുകയാണ് മറ്റൊരു വിവാഹം എനിക്ക് പറ്റില്ല എന്ന് പറഞ്ഞാണ് ഞാൻ ഇറങ്ങിയത്

0
3182

സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് അനുശ്രീ. പ്രകൃതി എന്നാണ് താരത്തിന്റെ ശെരിക്കുള്ള പേര്.അൻപതോളം സീരിയലുകളുടെ ഭാഗമായ ഒരാളാണ് അനുശ്രീ. വളരെ ചെറുപ്പം മുതൽ അഭിനയ രംഗത്ത് എത്തിയ ഒരാൾ.അടുത്തിടെ താരം വിവാഹിതയായിരുന്നു. ‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയുടെ വരൻ.പ്രണയവിവാഹമായിരുന്നു ഇവരുടേത്.

തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ച്, അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഇവരുടെ വിവാഹം.അഞ്ചു വർഷത്തെ പ്രണയമായിരുന്നു ഇവരുടേത്. പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും ഒരു അഭിമുഖത്തിൽ അനുശ്രീ പറഞ്ഞതിങ്ങനെ.

ഞാൻ വിഷ്ണുവിനെ പരിചയപ്പെട്ടിട്ട് അഞ്ച് വർഷത്തിൽ ഏറെയായി. ഞങ്ങള്‍ ആദ്യം കണ്ടതും പരിചയപ്പെട്ടതും ‘ചിന്താവിഷ്ടയായ സീത’ എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ചാണ്. അതിനു മുൻപേ വിഷ്ണു എന്നെ കണ്ടിട്ടുണ്ട്. പക്ഷേ, ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ‘ചിന്താവിഷ്ടയായ സീത’യുടെ ലൊക്കേഷനിൽ വച്ചു തന്നെ വിഷ്ണു എന്നെ പ്രപ്പോസ് ചെയ്തെങ്കിലും ഞാൻ മറുപടി പറഞ്ഞില്ല. പിന്നീട് 3 വർഷം കഴിഞ്ഞ്, ‘അരയന്നങ്ങളുടെ വീട്’ എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ച് വീണ്ടും കണ്ടു. അവിടെ വച്ചാണ് സുഹൃത്തുക്കളാകുന്നതും ആ സൗഹൃദം ഞങ്ങൾ പോലുമറിയാതെ പ്രണയത്തിലേക്ക് കടന്നതും. അടുത്തറിഞ്ഞപ്പോള്‍ ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിക്കുകയായിരുന്നു.

എന്റെ വീട്ടില്‍ ഈ പ്രണയം തുടക്കം മുതലേ പ്രശ്നമായിരുന്നു. പ്രണയത്തിലായി എന്ന ഫീൽ തോന്നിത്തുടങ്ങി ഒരു മാസത്തിനകം ഞങ്ങൾ രണ്ടാളും വീട്ടിൽ പറഞ്ഞു. വിഷ്ണുവിന്റെ വീട്ടിൽ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്റെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു.1വർഷം കാത്തിരിക്കാൻ എന്റെ വീട്ടിൽ നിന്നു പറഞ്ഞു. അപ്പോഴും വീട്ടിലെ പ്രതികരണം എതിർപ്പായിരുന്നു. അതിനിടെ മറ്റു വിവാഹ ആലോചനകളും സജീവമാക്കി. അപ്പോൾ, ‘വേറെ കല്യാണം കഴിക്കാൻ താൽപര്യമില്ല, വിഷ്ണുവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു’ എന്നു ഞാനും ഉറപ്പിച്ചു പറഞ്ഞു. അതോടെ വലിയ പ്രശ്നമായി. ഒരു ദിവസം വീട്ടിൽ പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിയത് – ‘ഞാന്‍‌ അവന്റെ കൂടെ പോകുകയാണ്, മറ്റൊരു വിവാഹം എനിക്കു പറ്റില്ല’ എന്ന്. വീട്ടിൽ, എല്ലാവരുടെയും മുമ്പിൽ നിന്നു കാര്യം പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിപ്പോന്നത്. അവർ തടയാന്‍ ശ്രമിച്ചു. പക്ഷേ, എന്റെ തീരുമാനം മാറിയില്ല.”