സുന്ദരിപെണ്ണായി അനു സിതാര !! വൈറലായി ഡാന്‍സ് വീഡിയോ…സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. 2013-ൽ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് അനു സിതാര. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
2015-ൽ ഒരു ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെ വിവാഹം ചെയ്തു. വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും പ്രേക്ഷകരുടെ ഇഷ്ട നായികയായി തീർന്ന ഒരാളാണ് അനു സിതാര. താര ജാഡകൾ അധികമൊന്നും കൈമുതലായി ഇല്ലാത്ത അനുവിനെ എല്ലാ തരം പ്രേക്ഷകർക്കും ഒരുപാടിഷ്ടമാണ്. ഒരു കട്ട മമ്മൂട്ടി ഫാൻ കൂടെയാണ് അനു. അനുവിന്റെ ഏറ്റവും പുതിയ ഒരു ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറാലാണ്. വീഡിയോ കാണാം..

Comments are closed.