സോഷ്യൽ മീഡിയയിൽ വൈറലായി അനുപമ പരമേശ്വരന്റെ ചിത്രങ്ങൾപ്രേമം എന്ന സിനിമയിലുടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ സുന്ദരിയാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രം കേരളക്കരയിൽ മാത്രമല്ല തെന്നിന്ത്യയെങ്ങും തരംഗം സൃഷ്ടിച്ചപ്പോൾ അനുപമയെയും പ്രേക്ഷകർ ഏറ്റെടുത്തു. അരങ്ങേറ്റം കുറിച്ചത് മലയാളത്തിൽ ആയിരുന്നു എങ്കിലും അനുപമ പിന്നീട് പല കാരണങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിന്നു മാറി നിന്നു. അനുപമ പിന്നീട് തെലുങ്ക് സിനിമയിലേക്ക് ചേക്കേറി. ആദ്യ ചിത്രമായ ആ ആ യിൽ തന്നെ അനുപമ ഏറെ ശ്രദ്ധ നേടി.

പിന്നീട് തെലുങ്കിൽ മികച്ച വേഷങ്ങളുമായി തിളങ്ങുന്ന അനുപമയെ ആണ് പ്രേക്ഷകർ കണ്ടത്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമയെ പ്രേക്ഷകർ പിന്നീട് കണ്ടു. പിന്നീട് ജോമോന്റെ സുവിശേഷങ്ങൾ എന്ന ഒരു സിനിമയിൽ മാത്രമാണ് അനുപമ മലയാളത്തിൽ അഭിനയിച്ചത്. തനിക്ക് ഇവിടെ ഉണ്ടായ വിമർശനങ്ങളാണ് മലയാളത്തിൽ നിന്നു അകറ്റി നിർത്തിയത് എന്ന് അടുത്തിടെ അനുപമ പറഞ്ഞിരുന്നു. തമിഴിൽ ധനുഷ് നായകനായത് കൊടി എന്ന സിനിമയിലും അനുപമ അഭിനയിച്ചു. രാക്ഷസൻ എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലും അനുപമ അഭിനയിച്ചിരുന്നു.

ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ മലയാളത്തിൽ എത്തിയത് സുഹൃത്തായ ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകൻ എന്ന സിനിമയിലൂടെ ആണ്. ചിത്രം ott പ്ലാറ്ഫോം ആയ നെറ്ഫ്ലിക്സിൽ ആണ് റീലീസായത്. ചിത്രത്തിൽ അനുപമ സഹസംവിധായക ആയും പ്രവർത്തിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ ഒരാളാണ് അനുപമ. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലാണ്. തള്ളിപ്പോകാതെ എന്ന തമിഴ് ചിത്രത്തിലാണ് അനുപമ അടുത്ത് അഭിനയിക്കുന്നത്.

Comments are closed.