കിടിലൻ ലുക്കിൽ അനുപമ..

0
275

പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ചുരുളന്‍ മുടിക്കാരി അനുപമ പരമേശ്വരൻ ഇന്ന് മലയാള സിനിമയും കടന്നു തെലുങ്കിൽ വെന്നിക്കൊടി പാറിച്ച നായികയാണ് .പ്രേമത്തിന്റെ തെലുങ്കിൽ വേർഷനിലൂടെ ആണ് തെലുങ്കിൽ അനുപമ എത്തിയത്. ആ ചിത്രം വിജയിച്ചതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങളിൽ അനുപമ ഭാഗമായി. മണിയറയിലെ അശോകൻ എന്ന ചിത്രമാണ് അനുപമയുടേതായി അവസാനം പുറത്ത് വന്ന മലയാള ചിത്രം.

തമിഴിലും അനുപമ അഭിനയിച്ചിരുന്നു. ധനുഷ് നായകനായ കൊടി എന്ന സിനിമയിലാണ് നായികയായി അനുപമ അഭിനയിച്ചത്. പ്രേമത്തിന് ജോമോന്റെ സുവിശേഷങ്ങൾ എന്ന ഒരു സിനിമയിൽ മാത്രമാണ് അനുപമ മലയാളത്തിൽ അഭിനയിച്ചത്. തനിക്ക് ഇവിടെ ഉണ്ടായ വിമർശനങ്ങളാണ് മലയാളത്തിൽ നിന്നു അകറ്റി നിർത്തിയത് എന്ന് അടുത്തിടെ അനുപമ പറഞ്ഞിരുന്നു. രാക്ഷസൻ എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലും അനുപമ അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനുപമ. തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം അനുപമ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. ഇപ്പോൾ അനുപമ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ വൈറലാണ്. കിടിലൻ ലുക്കിലാണ് താരം ആ വിഡിയോയിൽ എത്തുന്നത്.