മുണ്ട് ഉടുക്കുമ്പോൾ പലതും പുറത്ത് കാണാറുണ്ടല്ലോ..അനുപമ ചോദിക്കുന്നു…

0
1642

മലയാള സിനിമയിലുടെ ആണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും അനുപമ പരമേശ്വരൻ കൂടുതൽ ശ്രദ്ധേയയായത് തെലുങ്ക് സിനിമയിലൂടെ ആണ്. പ്രേമം എന്ന കന്നി ചിത്രം നൽകിയ മൈലേജ് വളരെ വലുത് ആണെങ്കിലും മലയാളത്തിൽ അനുപമക്ക് പിന്നെ അധികം സിനിമകൾ ഒന്നും തന്നെ ലഭിച്ചില്ല. തെലുങ്കിലെ ആദ്യ ചിത്രം ആ ആ ഹിറ്റായതോടെ അനുപമ അവിടെ താരമായി. ധനുഷ് ചിത്രം കൊടിയിലും അനുപമ അഭിനയിച്ചിരുന്നു. മലയാളത്തിൽ അടുത്തിടെ മണിയറയിലെ അശോകൻ എന്ന സിനിമയിലൂടെ അനുപമ തിരികെ എത്തിയിരുന്നു.

അടുത്തിടെ സോഷ്യൽ മീഡിയയിൽ നടി അനശ്വര രാജന് എതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു പല സഹതാരങ്ങളും രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ അതെ വിഷയത്തിൽ പ്രതികരിച്ചു അനുപമയും എത്തിയിരിക്കുകയാണ്. ആർ ജെ മൈക്കിന് നൽകിയ അഭിമുഖത്തിലാണ് അനുപമ ഈ വിഷയത്തിൽ തന്റെ പ്രതികരണം പറഞ്ഞത്. “സ്വന്തം കാര്യം നോക്കാൻ സമയമില്ലാത്തവർ ആണ് മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാൻ നടക്കുന്നത്. പതിനെട്ടു വയസായ ഒരു കുട്ടിക്ക് മാത്രമല്ല ഏതൊരാൾക്കും പേർസണൽ ആയിട്ടുള്ള കാര്യങ്ങൾ ഉണ്ടാകും, ചിലപ്പോൾ അനശ്വര ചെറുപ്പം മുതൽ ഇടുന്ന തരത്തിലെ ഡ്രസ്സ്‌ ആയിരിക്കാം. എനിക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . അനുപമ പറയുന്നു.

ഇത്തരത്തിലുള്ള വസ്ത്രത്തിന്റെ നീളം കുറഞ്ഞു പോയെന്ന തരത്തിലെ കമെന്റുകൾ അനുപമയുടെ ഫോട്ടോക്ക് താഴെ വന്നാൽ എന്തായിരിക്കും മറുപടി എന്നുള്ള അവതാരകന്റെ ചോദ്യത്തിന് അനുപമയുടെ മറുപടി ഇങ്ങനെ, അങ്ങനെ കമന്റ്‌ ഇടുന്ന ആളോട് ഞാൻ ചോദിക്കും ചേട്ടൻ മുണ്ട് ഉടുക്കാറില്ലേ എന്ന് മുണ്ട് ഉടുക്കുമ്പോൾ പലതും പുറത്ത് കാണാറുണ്ടല്ലോ അതിനു കുഴപ്പം ഇല്ലേ എന്നായിരിക്കും എന്റെ ചോദ്യം.