കേട്ടറിഞ്ഞു കൂടുതൽ പ്രേക്ഷകർ എത്തുന്നു!! ഹൗസ്ഫുൾ ഷോകളുമായി അനുഗ്രഹീതൻ ആന്റണി

0
1021

സണ്ണി വെയ്ൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ഏപ്രിൽ 1 നു ആണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. വമ്പൻ താരങ്ങൾ ഒന്നും ഇല്ലെങ്കിലും മികച്ച പ്രേക്ഷകാഭിപ്രായം കൊണ്ട് ചിത്രം തീയേറ്ററുകളിൽ മികച്ച മുന്നേറ്റം നടത്തുകയാണ്.96 ഫെയിം ഗൗരി കിഷനാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്

റൊമാൻസും ഫാന്റസിയും കോമഡിയും ഒക്കെ ചേർന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആണ് ചിത്രം. ഓരോ ഷോ കഴിയുമ്പോഴും സിനിമ കണ്ടവരുടെ മൗത്ത് പബ്ലിസിറ്റിയുടെ പുറത്ത് കൂടുതൽ പ്രേക്ഷകർ ചിത്രത്തിന് എത്തുകയാണ്. ഹൗസ്ഫുൾ ഷോകൾ ലഭിക്കുന്നുണ്ട് ചിത്രത്തിന് പലയിടത്തും.

അവധി ദിവസങ്ങളായ ഇന്നും നാളെയും മികച്ച ബുക്കിങ് ഉണ്ട് ചിത്രത്തിന്. സണ്ണി വെയ്ന്റ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം പോകുന്നത്.ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്,ബൈജു,സിദ്ദിഖ്, ഇന്ദ്രാന്‍സ്, ജാഫര്‍ ഇടുക്കി, മണികന്ദന്‍ ആചാരി,മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.