കോളേജിലുള്ളവർ കരുതിയത് ഞാനാരുടെയോ കൂടെ ഒളിച്ചോടി എന്നാണ് !!പക്ഷെ അമ്മ പറഞ്ഞത് അങ്ങനെ ഉണ്ടാകില്ലെന്നാണ് !!



വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും പ്രേക്ഷകരുടെ ഇഷ്ട നായികയായി തീർന്ന ഒരാളാണ് അനു സിതാര. താര ജാഡകൾ അധികമൊന്നും കൈമുതലായി ഇല്ലാത്ത അനുവിനെ എല്ലാ തരം പ്രേക്ഷകർക്കും ഒരുപാടിഷ്ടമാണ്. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് അനു. അനു വിവാഹിതയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വിഷ്ണു ആണ് അനുവിന്റെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. തന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് വിഷ്ണു ആണെന്നാണ് അനു പറയുന്നത്..

കലാമണ്ഡലത്തിലെ വിദ്യാർഥിനി ആയിരുന്നു അനു. ഒരു ദിവസം കലാമണ്ഡലത്തിലെ പഠനം അവസാപിച്ചു വീട്ടിൽ എത്താൻ തീരുമാനിച്ചപ്പോൾ ഉണ്ടായ പുകിലിനെ കുറിച്ചു അനു ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. താൻ ഒളിച്ചോടി എന്നാണ് പലരും വിചാരിച്ചതെന്നു അനു പറയുന്നു. അനുവിന്റെ വാക്കുകൾ ഇങ്ങനെ “

ഒരുദിവസം കലാമണ്ഡലത്തിലെ ജീവിതത്തിന് ഫുൾ സ്റ്റോപ്പിടാൻ തീരുമാനിച്ചു. വീട്ടിലേക്ക് ഒളിച്ചോടുക. അതേ വഴിയുള്ളൂ. പക്ഷേ, ഹോസ്റ്റലിൽ നിന്ന് എങ്ങനെ ഇറങ്ങും എന്നു മാത്രം അറിയില്ല.

ഇറങ്ങിയാൽ തന്നെ ഒറ്റയ്ക്ക് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വരെ എത്തണം. അവിടുന്ന് ട്രെയിനിൽ കോഴി ക്കോട്. പിന്നെ, ബസ്സിൽ കൽപറ്റ… ആലോചിക്കും തോറും ‘സ്കൂൾ കുട്ടിക്ക്’ പേടി കൂടി. ദൈവം അല്ലാതെ മറ്റാരും കൂട്ടിനില്ല. അതുകൊണ്ട് കലാമണ്ഡലത്തിന് അടുത്തുള്ള പാങ്ങാവ് ശിവക്ഷേത്രത്തിൽ തൊഴുതിട്ട് ഇറങ്ങാൻ തീരുമാനിച്ചു.

‘‘വീട്ടിലേക്ക് തിരിച്ചു പോയേ പറ്റൂ. നേരായ മാർഗത്തിലൂ ടെ പറഞ്ഞിട്ടു കാര്യമില്ല. അനുവദിക്കില്ല. അവിടെ നിന്ന് പുറത്തിറങ്ങാൻ ഒറ്റ വഴിയേയുള്ളൂ; പിറന്നാളാണ് അമ്പലത്തിൽ പോകണമെന്ന് കളവു പറയുക. അങ്ങനെ അടുത്തദിവസം എന്റെ പിറന്നാളാണെന്ന് കഥയിറക്കി, രാവിലെ അമ്പലത്തിൽ പോകാൻ അനുവാദവും കിട്ടി.

ആ ദിവസം ഇന്നും ഓർമയുണ്ട്. പച്ച ബ്ലൗസും ചന്ദന കളർ പട്ടുപാവാടയും ഇട്ടു. ‘പിറന്നാളല്ലേ…’ കണ്ണൊക്കെ എഴുതി പൊട്ടൊക്കെ തൊട്ടു. പക്ഷേ, അമ്പലത്തിലേക്കിറങ്ങുമ്പോൾ ഒപ്പം സീനിയറായ ചേച്ചി കൂടെ വന്നു. എല്ലാം പാളുമെന്നായി. ഈ ചേച്ചി കാണാതെ എനിക്ക് എങ്ങനെ പോകാനാകും.

ഞങ്ങൾ‌ ക്ഷേത്രത്തിലെത്തി. ‘ദൈവമേ, തെറ്റാണു ചെയ്യുന്നതെന്നറിയാം. പക്ഷേ, ആപത്തൊന്നും കൂടാതെ വീടെത്തിക്കണമേ’ എന്നു പ്രാർഥിച്ചു. മാപ്പു പറഞ്ഞ് നല്ലതു വരുത്തേണമേ എന്നും മനസ്സിൽ പറഞ്ഞു. അപ്പോഴാണ് ക്ഷേത്രത്തിലേ കൽപ്പടവുകൾ കണ്ടത്.

ചേച്ചിയെ ‘ഒഴിവാക്കാനായി’ ഞാൻ പറഞ്ഞു, ‘‘ ഞങ്ങളുടെ നാട്ടിലൊരു അമ്പലമുണ്ട്. ആ അമ്പലത്തിലെ പടികൾ പത്തു വട്ടം കയറിയിറങ്ങിയാൽ ആഗ്രഹിച്ച കാര്യം നടക്കും എന്നാ വിശ്വാസം. ഈ അമ്പലത്തിനും പടികളുണ്ട്. എന്റെ മനസ്സിലെ ആഗ്രഹം സാധിക്കാനായി ഈ പടികൾ കയറിക്കോട്ടെ.’’വ്യത്യസ്തമായ നേർച്ചയാണല്ലോ എന്നു പറഞ്ഞ് ചേച്ചി പ്രദക്ഷിണം വയ്ക്കാൻ നടന്നതും ഞാൻ ഒാട്ടോറിക്ഷയിൽ കയറി. നേരെ റെയിൽവേ സ്റ്റേഷൻ. അവിടെ നിന്ന് കോഴിക്കോട് പിന്നെ, കൽപറ്റ ബസ്സിൽ… പേടിച്ചു വിറച്ചായിരുന്നു യാത്ര.

വീട്ടിലെത്തിയപ്പോഴേക്കും എല്ലാവരും അവിടെയുണ്ട്. എന്നെ കാണാനില്ലെന്ന വിവരം അറിഞ്ഞു കഴി‍ഞ്ഞു. കോളജിലുള്ളവർ കരുതിയത് ഞാൻ ആരുടെയോ കൂടെ ഒളിച്ചോടിയെന്നാണ്. പക്ഷേ, എന്റെ അമ്മ ഉറപ്പിച്ചു പറഞ്ഞു, അതൊരിക്കലും ഉണ്ടാകില്ല, അവൾ നേരെ ഇങ്ങോട്ടു വരും. എന്നെ കണ്ടതും എല്ലാവരും കരച്ചിൽ, പിന്നെ കലാമണ്ഡലത്തിലേക്ക് അരങ്ങേറ്റത്തിനാണ് പോയത്.

Comments are closed.