തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇൻസ്റ്റാഗ്രാം പൂട്ടിക്കും, കല്യാണം കഴിക്കാൻ ആരും വരില്ല, നെഗറ്റീവുകളെ കുറിച്ചു അനു

0
1292

സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിലുടെ പ്രശസ്തയായ താരമാണ് അനുമോൾ. സീരിയൽ രംഗത്തു അനുമോൾ കഴിഞ്ഞ 7 വർഷമായി അനുമോൾ സജീവമാണ്. ഇരുപത്തി അഞ്ചോളം സീരിയലുകളിൽ അനുമോൾ വേഷമിട്ടിട്ടുണ്ട്. മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലാണ് ആദ്യമായി അനു അഭിനയിച്ചത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ആദ്യമായി അഭിനയിച്ചത്. ഇപ്പോഴും സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്.

ഡിഗ്രിക്ക് ചേർന്ന് പഠിക്കാനിരിക്കെ ആണ് അനു അഭിനയ ലോകത്തേക്ക് എത്തിയത്. കോളേജ് പഠനവും അഭിനയവും ഒരുമിച്ചു മുന്നോട്ട് കൊണ്ട് പോകാൻ ആകാത്തത് കൊണ്ട് ഇടക്ക് ഒരു ഫാഷൻ ഡിസൈനിങ് കോഴ്സും അനു ചെയ്തിരുന്നു. സ്റ്റാർ മാജിക്കിൽ എത്തിയതോടെ ആണ് അനുവിനെ കൂടുതൽ പേര് തിരിച്ചറിയാൻ തുടങ്ങിയത്. പ്രീമിയർ പദ്മിനി എന്ന വെബ് സീരിസിലും അനു അഭിനയിക്കുന്നുണ്ട്. സ്റ്റാർ മാജിക്കിലെ അനുവിനെ പ്രകടനം ഏറെ ആരാധകരെ നേടിക്കൊടുത്തു. തങ്കച്ചനുമായി ഉള്ള ഓൺസ്‌ക്രീൻ പ്രണയം ഒക്കെ ആരാധകർക്ക് ഒരുപാടിഷ്ടമാണ്.യഥാർഥ ജീവിതത്തിൽ അങ്ങനെ ഒന്നും ഇല്ലെങ്കിലും അതിനെ കുറിച്ചു നെഗറ്റീവ് പറയുന്ന ഒരുപാട് പേരുണ്ട് എന്നാണ് അനു പറയുന്നത്. അനുവിന്റെ വാക്കുകൾ ഇങ്ങനെ.

തങ്കച്ചൻ ചേട്ടൻ എന്റെ നാട്ടുകാരനാണ്. നല്ല കൂട്ടാണ്. ഞങ്ങൾ തമ്മിലുള്ള പ്രണയ കഥയൊക്കെ സ്റ്റാർ മാജിക്കിലെ ‘ഓൺസ്ക്രീൻ പരിപാടി’ മാത്രമാണ്. പ്രോഗ്രാമിൽ തമാശയുണ്ടാക്കാൻ വേണ്ടി മാത്രമുള്ള ഒന്ന്.എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ട്. ‘തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും..’ എന്നൊക്കെ പലരും ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു. ഒരു വാലന്റൈൻസ് ഡേ എപ്പിസോഡിൽ ഓഡിയൻസിനിടയിൽ ഒരു പയ്യൻ എനിക്ക് ഒരു റോസാപ്പൂ കൊണ്ടു വന്നു. ആ എപ്പിസോഡിൽ അത് രസകരമായി ചെയ്തു. പക്ഷേ, എപ്പിസോഡ് വന്നു കഴിഞ്ഞപ്പോൾ, ‘തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇൻസ്റ്റഗ്രാം ഞങ്ങൾ പൂട്ടിക്കും…’ എന്നൊക്കെ മെസേജുകൾ വന്നു. മറ്റു ചിലരുടെ ഉപദേശം വേറെയാണ്, ‘നിന്നെക്കാൾ ഇത്രയും പ്രായം കൂടിയ ഒരാളുമായുള്ള ഇത്തരം തമാശകൾ നിന്റെ ജീവിതം നശിപ്പിക്കും. ഭാവിയിൽ ദോഷം ചെയ്യും. കല്യാണം കഴിക്കാൻ ആരും വരില്ല…’ എന്നൊക്കെയാണ് അവരുടെ ആവലാതി. പക്ഷേ, ഞാനിതിനെയൊന്നും ഗൗരവമായി കാണുന്നില്ല. എന്റെ വീട്ടുകാരും ഇതുവരെ അതിനെക്കുറിച്ച് നെഗറ്റീവ് ആയി ഒന്നും സംസാരിച്ചിട്ടില്ല. കുറേപ്പേർ ഞങ്ങളുടെ കെമിസ്ട്രി ഇഷ്ടമാണെന്നും പറഞ്ഞിട്ടുണ്ട്. തങ്കുച്ചേട്ടന് ഞാൻ ഒരു അനിയത്തിയെപ്പോലെയാണ്. തിരിച്ച് എനിക്കും മൂത്ത ചേട്ടനോടുള്ള ബഹുമാനവും സ്വാതന്ത്ര്യവുമാണ്.