അപ്പന്റെ ഓട്ടോക്കൊപ്പം പെപ്പെയുടെ കാർ കൂടെ ഇനി ആ വീട്ടിൽ !!

0
10326

ആന്റണി വർഗീസ് !! മൂന്ന് സിനിമകൾ കൊണ്ട് ഈ പേര് മലയാള സിനിമയുടെ കണക്കെടുപ്പു പുസ്തകത്തിൽ വലിയ അക്ഷരങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട്. അങ്കമാലി ഡയറീസിലെ പെപ്പെ, സ്വന്തന്ത്ര്യം അർദ്ധരാത്രിയിലെ ജേക്കബ്‌, ജെല്ലിക്കെട്ടിലെ ആന്റണി. ആന്റണി വർഗീസ് തലയുയർത്തി നിൽക്കുകയാണ്. തലതൊട്ടപ്പന്മാരില്ലാതെ ഒറ്റക്ക് പടപൊരുതി സിനിമയുടെ വലിയ ലോകത്തേക്ക് കയറി വന്ന ഒരുവനാണ് ആന്റണി .സിനിമയെ സ്വപ്നം കാണുന്ന സാധാരണക്കാരന് നിങ്ങൾ എന്നും ഒരു വലിയ ഇൻസ്പിറേഷൻ തന്നെയാകും.

വളരെ സാധാരണ കുടുംബത്തിൽ നിന്നും സിനിമയിലെത്തിയതാണ് ആന്റണി. ആന്റണിയുടെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവറാണ്. സിനിമ പാരമ്പര്യം ഒന്നും തന്നെയില്ലാത്ത ആന്റണി കഷ്ടപ്പാടുകളുടെ ലോകത്തു നിന്നുമാണ് സിനിമയിലെത്തിയത്. മൂന്ന് വിജയ ചിത്രങ്ങൾ പേരിലുണ്ടെങ്കിലും ഇത് വരെയും ആന്റണി ഒരു വാഹനം സ്വന്തമാക്കിയിട്ടില്ല.ആരാധകർ പലപ്പോഴായി അതിനെ കുറിച്ചു പെപ്പയോട് ചോദിച്ചിട്ടുമുണ്ട് ഇതിനെ കുറിച്ചു. ഇപ്പോളിതാ പെപ്പെ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.

കിയ സെൽറ്റോസ് ആണ് പെപ്പെ സ്വന്തമാക്കിയത്. വിൽപന കണക്കുകളിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച വാഹനമാണ് കിയാ സെൽറ്റോസ്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധ നേടുന്ന മിഡ്-സൈസ് എസ്‌യുവിയായ സെൽറ്റോസ് മൂന്ന് വ്യത്യസ്ത ബിഎസ്-VI എഞ്ചിൻ വാഗ്ദാനം ചെയ്താണ് പ്രധാനമായും ഉപഭോക്താക്കളെ ആകർഷിക്കുന്നത്.നിലവിൽ 9.89 ലക്ഷം രൂപ മുതൽ 17.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ എന്നിവയാണ് വാഹനത്തിന്റെ എഞ്ചിൻ ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.