എന്നെ കാണുമ്പോൾ അവള് ചിരിക്കറോക്കെ ഉണ്ട്, പക്ഷെ ഞാൻ മൈൻഡ് ചെയ്യാറില്ല.. ആ പ്രണയകഥ പറഞ്ഞു പെപ്പെഅങ്കമാലി ഡയറീസ് എന്ന സിനിമ യിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിക്കൂടിയ താരമാണ് ആന്റണി വർഗീസ്. ആദ്യ ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേരിൽ തന്നെയാണ് ആന്റണി അറിയപ്പെടുന്നതും. മൂന്ന് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മൂന്നും വിജയ ചിത്രങ്ങളും നിരൂപക പ്രശംസ നേടിയവയും ആയിരുന്നു. ഒരുപിടി നല്ല ചിത്രങ്ങൾ അന്റണിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമയിൽ തലതൊട്ടപ്പന്മാരില്ലാതെയാണ് ആന്റണി മലയാള സിനിമയുടെ മുൻനിരയിലെത്തിയത്.

അജഗജാന്തരം, ആരവം, ഫാലിമി, മേരി ജാൻ എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് അണിയറയിൽ ആന്റണിയുടേതായി ഒരുങ്ങുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ പെപ്പെയുടെ ഒരു പഴയ ഇന്റർവ്യൂ വീഡിയോ വൈറലാണ്. തന്റെ ചീറ്റിപോയ പഴയ പ്രണയത്തിന്റെ കഥയാണ് പെപ്പെ ആ വിഡിയോയിൽ പറയുന്നത്. പെപ്പെയുടെ വാക്കുകളിങ്ങനെ.

എന്റെ വീടിന്റടുത് ഉള്ളൊരു കൊച്ചുണ്ട്, ഞാൻ അഞ്ചു വർഷം അവളുടെ പുറകെ നടന്നു, ആദ്യമൊക്കർ അവൾക്ക് എന്നോട് വെറുപ്പായിരുന്നു, എന്നോട് മിണ്ടാറോന്നും ഇല്ലായിരുന്നു. ഒരു ദിവസം എന്നെ ഇഷ്ടമാണെന്നു അവൾ പറഞ്ഞു. കുറച് ദിവസം കഴിഞ്ഞു വന്നു പറഞ്ഞു “ഇത് നടക്കില്ല, അപ്പന് എന്തോ സംശയമുണ്ട്, “ഭയങ്കര പ്രശ്നമാണ് എന്നൊക്കെ പറഞ്ഞു. എനിക്ക് ജോലി ഇല്ലാത്തതായിരുന്നുഞ പ്രധാന പ്രശ്നം. എനിക്ക് ഭയങ്കര സങ്കടമായി. കുറെ നാൾ ഞാൻ ഫുൾ ഔട്ട്‌ ആയിരുന്നു. സിനിമ ഇറങ്ങിയപ്പോൾ അവളെന്റെ അമ്മയോട് വന്നു പറഞ്ഞു സിനിമ സൂപ്പറാണെന്നു ഒക്കെ, എന്നെ കാണുമ്പോൾ അവള് ചിരിക്കാറൊക്കെ ഉണ്ട് പക്ഷെ ഞാൻ മൈൻഡ് ചെയ്യാറില്ല.. പെപ്പെ പറയുന്നു

Comments are closed.