ഷൂട്ടിംഗിന് ശേഷം നരസിംഹത്തിലെ ആ ജീപ്പ് ആന്റണി പെരുമ്പാവൂർ വിറ്റു!! കോടികൾ തന്നാലും ഇനിയത് വിൽക്കില്ലെന്നു ഇപ്പോഴത്തെ ഉടമ

0
26149

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് നരസിംഹം. രഞ്ജിത് തിരക്കഥ എഴുതി മോഹൻലാൽ നായകനായ ചിത്രം കളക്ഷൻ റെക്കോര്ഡുകളിൽ നാഴികക്കല്ല് തീർത്ത ഒന്നാണ്. ഇന്നും ടി വി സംപ്രേക്ഷണത്തിൽ വലിയൊരു ശതമാനം കാഴ്ചക്കാരെ നരസിംഹം നേടുന്നുണ്ട്. ചിത്രത്തിലെ ഓരോ സീനും ഡയലോഗും പോലും പ്രേക്ഷകർക്ക് കാണാപ്പാഠമാണ്. അതിലെ പല ഡയലോഗുകളും ഇന്നും പല സന്ദർഭങ്ങളിൽ മലയാളി ഉപയോഗിക്കുന്നവയാണ്.

മിക്ക പ്രേക്ഷകർക്കും ചിത്രത്തിലെ ജീപ്പ് ഓർമ്മ കാണും. പോ മോനെ ദിനേശാ എന്നെഴുതിയ ആ ജീപ്പ് ആക്കാലത്തെ ട്രെൻഡ് സെറ്റർ ആയിരുന്നു.ഷൂട്ടിംനു ശേഷം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആ ജീപ്പ് വിൽക്കുകയാണ് ചെയ്തത്. അത് വാങ്ങിയത് ആന്റണിയുടെ സുഹൃത്തായ മധു ആശാനാണ്.എൺപതിനായിരം രൂപയ്ക്കാണ് ആ ജീപ്പ് അന്ന് വിറ്റത്. ഇപ്പോഴും അദ്ദേഹം അത് കാത്തു സൂക്ഷിക്കുന്നുണ്ട്.

കോടികള്‍ പ്രതിഫലമായി തരാമെന്ന് പറഞ്ഞാലും ജീപ്പ് വില്‍ക്കാന്‍ താല്പര്യമില്ല എന്നാണ് മധു ആശാൻ പറയുന്നത്.തനിക്ക് ബാക്കിയെല്ലാം സമ്പാദിക്കാന്‍ സാധിച്ചത് ഈ ജീപ്പ് കാരണമാണെന്ന് മധു പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും അദ്ദേഹം ഈ ജീപ്പ് നൽകാറുണ്ട്.പിണറായി വിജയന്‍ ഈ വണ്ടിയില്‍ കേറി പ്രചാരണം നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയതെന്ന് ആശാന്‍ പറയുന്നു. രമേശ് ചെന്നിത്തല, വെള്ളാപ്പള്ളി നടേശന്‍, ശങ്കരാചാര്യ സ്വാമികള്‍, എംഎല്‍എ കുരുവിള തുടങ്ങിയ പ്രമുഖര്‍ ഈ വണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും മധു ആശാന്‍ പറയുന്നു.