എന്റെ കൂടെ വന്ന ഓട്ടോ ചേച്ചി കാത്തു നിൽക്കുന്ന കാര്യം പറഞ്ഞു, പിന്നെ സംഭവിച്ചത്സമീപകാലത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ ചിത്രത്തിൽ ശോഭനയും സുരേഷ് ഗോപിയുമാണ് പ്രധാന വേഷത്തിൽ എത്തിയത്. മേജർ ഉണ്ണികൃഷ്ണൻ എന്ന വേഷത്തിലാണ് സുരേഷ് ഗോപി എത്തിയത്. വളരെക്കാലത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി തിരികെയെത്തിയ സിനിമയായിരുന്നു വരനെ ആവശ്യമുണ്ട്. ചിത്രത്തിന്റെ കഥ സുരേഷ് ഗോപിയോട് പറയാൻ ചെന്നപ്പോൾ ഉണ്ടായ സംഭവം അനൂപ് സത്യൻ സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

ടി വി യിലും സിനിമയിലും കണ്ട പരിചയം മാത്രമേ എനിക്ക് സുരേഷേട്ടനുമായി ഉണ്ടായിരുന്നുള്ളു. അച്ഛൻ വഴിയില്ലാതെ നേരിട്ട് സമയം ചോദിപ്പിച്ചു ഉറപ്പിച്ചാണ് അദ്ദേഹത്തിനെ കാണാൻ പോയത്. ഞാൻ ഒരു ഓട്ടോയിലാണ് പോയത്. ഓട്ടോ ഓടിച്ചിരുന്നത് ഒരു സ്ത്രീ ആയിരുന്നു. ഞാൻ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ആണ് എന്നു മനസിലാക്കിയ ചേച്ചി അവർക്ക് സുരേഷേട്ടനെ കാണാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കുമോ എന്നു ചോദിച്ചു. നോക്കട്ടെ എന്നു പറഞ്ഞപ്പോൾ ചേച്ചി പുറത്ത് വെയിറ്റ് ചെയ്തു.

ഞാൻ ചെന്നപ്പോൾ സുരേഷേട്ടൻ ചർച്ചയിൽ ആയിരുന്നു. സീരിയസ് ആയി ഉള്ള അദ്ദേഹത്തിന്റ സംസാരം ദൂരെ മാറി നിന്നു ഞാൻ കണ്ടു. അദ്ദേഹത്തിന് അടുത്തെത്തിയപ്പോൾ ഞാൻ ആദ്യം പറഞ്ഞത് ഓട്ടോ ചേച്ചി കാത്തു നിൽക്കുന്ന കാര്യമാണ്. അവരോട് സുരേഷേട്ടൻ വരാൻ പറഞ്ഞു. അവരുടെ കാര്യങ്ങൾ തിരക്കി. ഒരു കസവു മുണ്ട് സമ്മാനമായി നൽകി. ഒപ്പം അവരുടെ കോളനിയിൽ ഉള്ളവർക്ക് വിശേഷ ദിവസത്തിൽ രണ്ട് പായസം അടക്കമുള്ള സദ്യക്കുള്ള പണവും നൽകി.. അനൂപ് പറയുന്നതിങ്ങനെ

Comments are closed.