ഒന്നര വർഷമാണ് ശോഭന മാമിന്‍റെ പുറകെ നടന്നത് ! വീടിനു മുന്നിലെത്തി മെസ്സേജ് അയച്ചാലും റിപ്ലൈ തരില്ല !!അനൂപ്തീയേറ്ററുകളിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. സുരേഷ് ഗോപി, ശോഭന, ദുൽഖർ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് അനൂപ് സത്യനാണ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണു അനൂപ് സത്യൻ. സുരേഷ് ഗോപിയെയും ശോഭനയെയും ചിത്രത്തിൽ അഭിനയിപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടി എന്നാണ് അനൂപ് പറയുന്നത്. ശോഭനയുടെ സമ്മതം കിട്ടാൻ ഒന്നര വർഷമെടുത്തു എന്നും അനൂപ് പറയുന്നു. അനൂപിന്റെ വാക്കുകൾ ഇങ്ങനെ.

‘എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ശോഭന മാമിനെ ഞാന്‍ ആദ്യമായി മീറ്റ് ചെയ്തപ്പോള്‍ അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചത്. ഇംഗ്ലീഷില്‍ കഥ പറഞ്ഞു തുടങ്ങി. പത്ത് മിനിറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതെ ഇരുന്നു. തനിക്ക് വേറൊരു അപ്പോയിന്‍മെന്റ് ഉണ്ടെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞുകൊടുത്തു. അതുകേട്ട് അവര്‍ ചിരിച്ചു. അവിടെ നിന്നും 45 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു. അങ്ങനെ ഞാന്‍ തിരിച്ചുപോയി. കഥ നല്ലതാണെന്ന് പറഞ്ഞെങ്കിലും പക്ഷേ പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല.’

‘വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുമ്പില്‍ വന്ന് നിന്ന് ആ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും ‘ഞാന്‍ വീടിനു മുന്നിലുണ്ടെന്ന്’. എന്നാലും നോ റിപ്ലെ. ഞാന്‍ തിരിച്ചുപോരും. ഇടയ്ക്ക് കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും, ‘കേട്ട് കേട്ട് ബോറടിക്കുന്നില്ലെന്ന്’ എന്നോട് മറുപടിയായി പറയും. അങ്ങനെ ഏകദേശം ഒന്നര വര്‍ഷത്തോളം പുറകെ നടന്നു. പിന്നെയാണ് ചെയ്യാമെന്ന് സമ്മതം മൂളിയത്.

Comments are closed.